വെസ്റ്റ് യോര്‍ക്ഷെയറിലെ വെക്ഫീല്‍ഡീല്‍ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയ പ്രവാസി മലയാളി രാജീവ് സദാശിവന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പൂർത്തിയായി വരുന്നതായി മലയാളി സമൂഹം

യുകെ;വെസ്റ്റ് യോര്‍ക്ഷെയറിലെ വെക്ഫീല്‍ഡീല്‍ മലയാളി താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി.വയ്ക് ഫീല്‍ഡിന് സമീപമുള്ള ക്രോഫ്റ്റണില്‍ താമസിക്കുന്ന തിരുവനന്തപുരം സ്വദേശി രാജീവ് സദാശിവന്‍ ആണ് പുതുവര്‍ഷത്തലേന്ന് മരണത്തിന് കീഴടങ്ങിയത്.


പരേതന് 51 വയസായിരുന്നു പ്രായം..കഴിഞ്ഞ പത്ത് വര്‍ഷമായി യുകെയില്‍ താമസിക്കുന്ന ആളാണ് രാജീവ്.ക്രോഫ്റ്റണില്‍ പ്രീമിയര്‍ ഇന്‍ ഷോപ്പിലെ ജീവനക്കാരനായിരുന്നു പരേതന്‍. രാജീവ് സദാശിവന്റെ കുടുംബവുമായി ബന്ധപ്പെട്ട് വേണ്ട സഹായസഹകരണങ്ങള്‍ നല്‍കാനായിട്ടുള്ള ശ്രമത്തിലാണ് വെയ്ക് ഫീല്‍ഡിലും സമീപപ്രദേശത്തുമുള്ള മലയാളി സമൂഹം . 

മൃതദേഹം നാട്ടില്‍ എത്തിക്കുന്നതിനായി വെസ്റ്റ് യോര്‍ക്ഷെയര്‍ പോലീസുമായി ബര്‍മിമ്ഹാം കോണ്‍സുലേറ്റുമായും ബന്ധപ്പെട്ട് നടപടികള്‍ നടന്ന് വരുകയാണ്.പരേതനായ വനജയുടെയും സദാശിവന്റെയും മകനാണ് രാജിവ്. രാജീവിന്റെ ഭാര്യ സരിത. മക്കള്‍ രോഹിത് (15) വര്‍ഷ (13). രണ്ട് പേരും കേരളത്തിലാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !