വിദേശ രാജ്യങ്ങളിൽ പോകാനൊരുങ്ങുന്നവര്‍ക്ക് പ്രീ-ഡിപ്പാർചർ ഓറിയൻറേഷൻ പ്രോഗ്രാം; ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം

തിരുവനന്തപുരം: വിദേശ രാജ്യങ്ങളിലേയ്ക്ക് പഠനത്തിനോ, ഉദ്യാഗത്തിനോ പോകുന്നവര്‍ക്കായുളള നോർക്ക റൂട്ട്സിന്റെ പ്രീ-ഡിപ്പാർചർ ഓറിയന്റേഷൻ പ്രോഗ്രാം (PDOP)  ജനുവരി 11 ന് തിരുവനന്തപുരത്ത് നടക്കും. ഹോട്ടല്‍ എസ്.പി ഗ്രാന്റ് ഡേയ്സില്‍ നടക്കുന്ന പരിപാടി ബഹു. വ്യവസായവും നിയമവും കയറും വകുപ്പ് മന്ത്രി പി. രാജീവ് ഉദാഘാടനം ചെയ്യും. നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്‍മാന്‍  പി. ശ്രീരാമകൃഷ്ണന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ സി.ഇ.ഒ. കെ ഹരികൃഷ്ണന്‍ നമ്പൂതിരി മുഖ്യപ്രഭാഷണവും, അജിത്ത് കോളശ്ശേരി സ്വാഗതവും പറയും.

കേരള സംസ്ഥാന വനിതാവികസന കോര്‍പ്പറേഷന്‍ മാനേജിങ് ഡയറക്ടര്‍ ബിന്ദു.വി.സി, ജോയിന്റ് ഡയറക്ടര്‍ ഓഫ് നഴ്സിങ് എഡൂക്കേഷന്‍ ഡോ. സലീന ഷാ എന്നിവര്‍ പരിപാടിയില്‍ പങ്കെടുക്കും. രാവിലെ 08.15 മുതല്‍ 09.15 വരെയാണ് രജിസ്ട്രേഷന്‍ . ങ്കെടുക്കാന്‍ താല്‍പര്യമുളള നഴ്സിങ് പ്രൊഫഷണലുകള്‍ക്കും മറ്റുളളവര്‍ക്കും നോര്‍ക്ക റൂട്ട്സ് വെബ്ബ്സൈറ്റു വഴി (www.norkaroots.org) രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. വിദേശ രാജ്യങ്ങളിലേക്കുളള കുടിയേറ്റ നടപടികളെപറ്റി വിദ്യാർത്ഥികളെയും ഉദ്യോഗാര്‍ത്ഥികളേയും ബോധവൽക്കരിക്കുന്ന രീതിയിലാണ് പ്രോഗ്രാം  രൂപകൽപ്പന ചെയ്തിരിക്കുന്നത്. 

അക്കാദമിക് യോഗ്യതകൾ, സർട്ടിഫിക്കേഷനുകൾ, യോഗ്യതാ പരീക്ഷകൾ, ഭാഷാപരമായ ആവശ്യകതകൾ, ആവശ്യമായ പൊതു രേഖകൾ, തൊഴിൽ സാധ്യതകൾ, വിദേശത്തേക്ക് കുടിയേറുന്നതിന്റെ നേട്ടങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടും.  നിയമപരവും സുരക്ഷിതമായ കുടിയേറ്റ മാർഗ്ഗനിർദ്ദേശങ്ങളും, തൊഴിൽ തട്ടിപ്പുകളെക്കുറിച്ചുളള അവബോധം, പൊതു നിയമവ്യവസ്ഥകൾ, വിവിധ വിദേശരാജ്യങ്ങളിലെ സംസ്കാരം, ജീവിതരീതികൾ, തൊഴിൽ നിയമങ്ങൾ, വിസ സ്റ്റാമ്പിങ്, തൊഴിൽ കുടിയേറ്റ നടപടികൾ എന്നിവയെല്ലാം ഉൾപ്പെടുന്നതാണ് ഏകദിന പരിശീലന പരിപാടി. കേരള സംസ്ഥാന വനിതാവികസന കോർപ്പറേഷന്റെ ഭാഗമായ റീച്ച് ഫിനിഷിംഗ് സ്‌കൂളിന്റെ പിന്തുണയോടെയാണ് പരിശീലനം സംഘടിപ്പിച്ചു വരുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത് വേറെ ലെവൽ' കളങ്കാവൽ ആദ്യ ഷോ | Kalamkaval l Mammootty | Theatre Response

സിൽക്ക് സ്‌മിത ക്വീൻ ഓഫ് ദി സൗത്ത് .. | Silk Smitha

BJP സ്ഥാനാർത്ഥികൾക്കെതിരെ പരിഹാസവുമായി എക്സ് എംപി പി സി തോമസ്..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !