കൽപറ്റ: വയനാട് മാനന്തവാടിയിൽ വിവിധ ഇടങ്ങളിൽ കരടിയെ കണ്ടതായി നാട്ടുകാർ. വള്ളിയൂർക്കാവ്, തോണിച്ചാൽ എന്നിവിടങ്ങളിൽ നിന്ന് കരടിയുടെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. വള്ളിയൂർക്കാവിനടുത്ത് ഞായറാഴ്ച പുലർച്ചെ 2 മണിയോടെയാണ് കരടി എത്തിയത്.
ഇവിടെ ഇന്നലെ രാത്രിയും കരടിയെ കണ്ടതായി നാട്ടുകാർ പറഞ്ഞു. തോണിച്ചാലിൽ ഇന്ന് പുലർച്ചയാണ് കരടിയെ കണ്ടത്.
കരടിക്കായി ഇന്നലെ രാത്രി മുതൽ വനംവകുപ്പ് തെരച്ചിൽ നടത്തുന്നുണ്ട്. ജനങ്ങൾക്ക് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.