പട്ന: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഇന്ന് രാജിവയ്ക്കുമെന്ന് സൂചന. നിരവധി കോണ്‍ഗ്രസ് എംഎല്‍എമാര്‍ അദ്ദേഹത്തോടൊപ്പം പോകുമെന്നും റിപ്പോര്‍ട്ടുണ്ട്.
ലാലു പ്രസാദ് യാദവിന്റെ നേതൃത്വത്തിലുള്ള ആര്‍ജെഡി ഉള്‍പ്പെടുന്ന മഹാസഖ്യത്തില്‍ നിന്ന് നിതീഷ് കുമാര്‍ പിരിഞ്ഞ് ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎയില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാകുകയാണ്.
ജെഡിയു-ബിജെപി സഖ്യത്തിന്റെ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കുമെന്നും മുതിര്‍ന്ന ബിജെപി നേതാവ് സുശീല്‍ കുമാര്‍ മോദി ഉപമുഖ്യമന്ത്രികുമെന്നും സൂചനയുണ്ട്.
'അടച്ചിരിക്കുന്ന വാതിലുകള്‍ തുറക്കാന്‍ കഴിയുമെന്ന് സുശീല്‍ മോദി വെള്ളിയാഴ്ച പറഞ്ഞിരുന്നു. രാഷ്ട്രീയത്തെ സാധ്യതകളുടെ കളിയാണ് ഇതെന്ന് വിശേഷിപ്പിച്ച അദ്ദേഹം കൂടുതല്‍ പ്രതികരിച്ചിട്ടില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.