രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ; വിശിഷ്ട സേവനത്തിന് കേരളത്തില്‍ നിന്ന് 2 പേർ, സ്തുത്യർഹ സേവനത്തിന് 11 പേർ

ദില്ലി: രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു. കേരളത്തിൽ നിന്ന് വിശിഷ്ട സേവനത്തിന് 2 പേർക്കും സ്തുത്യർഹ സേവനത്തിന് 11 പേർക്കുമാണ് മെഡൽ ലഭിച്ചിരിക്കുന്നത്. എക്സൈസ് കമ്മീഷണർ മഹിപാൽ യാദവ്, എഡിജിപി ​ഗോപേഷ് അ​ഗ്രവാൾ എന്നിവർക്കാണ് വിശിഷ്ട സേവനത്തിന് മെ‍ഡൽ നേടിയിരിക്കുന്നത്. 


ഐജി എ അക്ബർ, എസ്പിമാരായ ആർഡി അജിത്, വി സുനിൽകുമാർ, എസിപി ഷീൻ തറയിൽ, ഡിവൈഎസ്പി സുനിൽകുമാർ സികെ, എഎസ്പി വി സു​ഗതൻ, ഡിവൈഎസ്പി സലീഷ് എൻഎസ്, രാധാകൃഷ്ണപിള്ള എകെ, എഎസ്ഐ ബി സുരനേദ്രൻ, ഇൻസ്പെക്ടർ ജ്യോതീന്ദ്രകുമാർ പി. എഎസ്ഐ മിനി കെ. എന്നിവരാണ് 11 ഉദ്യോ​ഗസ്ഥർ. അ​ഗ്നിശമന സേന വിഭാ​ഗത്തിൽ നിന്ന് വിശിഷ്ട സേവനത്തിന് എഫ് വിജയകുമാറിന് മെഡൽ. അ​ഗ്നിശമന സേന വിഭാ​ഗത്തിൽ സ്തുത്യർഹ സേവനത്തിന് കേരളത്തിൽ നിന്ന് 4 മെഡലും ലഭിച്ചു. ജിജി എൻ, പി പ്രമോദ്, അനിൽകുമാർ എസ്., അനിൽ പി മണി എന്നിവർക്കാണ് മെഡൽ. 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !