കേരളത്തിലെ വിവിധയിടങ്ങളിൽ ഹണിട്രാപ്പ് ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങളിൽ പ്രതിയായ യുവതി മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ് നടത്തിയ കേസിൽ പിടിയിൽ

ആലപ്പുഴ: ധനകാര്യ സ്ഥാപനങ്ങളില്‍ മുക്കുപണ്ടം പണയംവെച്ച് തട്ടിപ്പുനടത്തുന്ന സംഘത്തിലെ യുവതി അറസ്റ്റില്‍. തൃശ്ശൂര്‍ വാടാനപ്പള്ളി രായംമരയ്ക്കാര്‍ വീട്ടില്‍ റുക്‌സാന ഭാഗ്യവതി(സോന-38)യാണു പിടിയിലായത്.

മാവേലിക്കരയിലെ ധനകാര്യ സ്ഥാപനത്തില്‍ മുക്കുപണ്ടം പണയംവെച്ച് തട്ടിപ്പു നടത്തിയതിനാണ് അറസ്റ്റ്.ഹണിട്രാപ്പ് കേസിലെ പ്രധാന പ്രതിയാണു റുക്‌സാനയെന്നും പോലീസ് പറഞ്ഞു.

മുക്കുപണ്ടം പണയംവെച്ച കേസില്‍ ഒന്നാംപ്രതിയായ മാവേലിക്കര തഴക്കര കോലേഴത്തു വീട്ടില്‍ സുധീഷ് (43), റുക്‌സാനയുടെ ഭര്‍ത്താവ് സജീര്‍ എന്നിവരെ മാവേലിക്കര പോലീസ് നേരത്തേ അറസ്റ്റുചെയ്തിരുന്നു.

കേരളത്തിലങ്ങോളമിങ്ങോളം സമാനമായ തട്ടിപ്പു നടത്തിവന്ന സംഘത്തിലെ പ്രധാന കണ്ണിയാണു റുക്‌സാന. 2023 ഫെബ്രുവരിയില്‍ നടത്തിയ തട്ടിപ്പിനുശേഷം ഒളിവിലായിരുന്നു.

ഇവരെ പിടികൂടാന്‍ മാവേലിക്കര ഇന്‍സ്‌പെക്ടര്‍ സി. ശ്രീജിത്തിന്റെ നേതൃത്വത്തില്‍ പ്രത്യേകസംഘമുണ്ടാക്കിയിരുന്നു.

തൃശ്ശൂര്‍ വടക്കാഞ്ചേരിയില്‍നിന്നാണു പിടിയിലായത്. മാവേലിക്കര കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡു ചെയ്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !