മദ്യപിച്ച് അവശയായ യുവതിയെ വീട്ടിൽ കയറാന്‍ സഹായിച്ച് യൂബ‌ർ ഡ്രൈവർ; വീഡിയോ കണ്ട് അഭിനന്ദിച്ച് സോഷ്യൽ മീഡിയ !

രാത്രിയില്‍ വഴിയില്‍ ഒറ്റപ്പെട്ട് പോയാല്‍ അക്രമിക്കപ്പെടുമോ എന്ന ഭയമാണ് ഇപ്പോള്‍ പലര്‍ക്കും. നിത്യനയെന്നവണ്ണം കേള്‍ക്കുന്ന അക്രമണ വാര്‍ത്തകള്‍ അത്തരമൊരു ഭയം നമ്മളില്‍ പലരിലും ഉണ്ടാക്കിയാല്‍ അതില്‍ അതിശയിക്കാനില്ലെന്നത് തന്നെ. രാത്രി ഒറ്റപ്പെട്ട നിലയില്‍ അതും മദ്യപിച്ച് അവശയായ അവസ്ഥയില്‍ ഉള്ളത് ഒരു സ്ത്രീയാണെങ്കിലോ? എന്നാല്‍, എല്ലാവരും ഒരു പോലെയല്ലെന്നും മനുഷ്യരില്‍ നന്മയും വിശ്വാസവും ഇപ്പോഴും കാത്ത് സൂക്ഷിക്കുന്നവരുണ്ടെന്നും തെളിയിക്കുന്ന ഒരു വീഡിയോ കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടപ്പോള്‍ നിരവധി പേരാണ് ആ വീഡിയോ ഏറ്റെടുത്തത്. ഒറ്റ ദിവസം കൊണ്ട് വീഡിയോ കണ്ടത് 64 ലക്ഷം പേരാണ്. ഒരു ലക്ഷത്തിന് മേലെ ആളുകള്‍ വീഡിയോ ലൈക്ക് ചെയ്തു. 

ഒരു വീടിന്‍റെ മുന്‍വശത്തെ സിസിടിവി ക്യാമറാ ദൃശ്യങ്ങളായിരുന്നു വീഡിയോയില്‍ ഉണ്ടായിരുന്നത്. സിസിടിവിയ്ക്ക് മുന്നിലുള്ള അല്പം പ്രായം തോന്നിക്കുന്ന ഒരു പുരുഷനെയും അയാളുടെ പുറകില്‍ കൈകള്‍ കൂട്ടിക്കെട്ടി തണുത്ത് വിറച്ച് നില്‍ക്കുന്ന ഒരു യുവതിയെയും കാണാം. സിസിടിവിയിലേക്ക് നോക്കി യൂബര്‍ ഡ്രൈവര്‍ അവള്‍ വസ്ത്രം ധരിച്ചിട്ടില്ലെന്നും അല്പം മദ്യപിച്ചിട്ടുണ്ടെന്നും അറിയിക്കുന്നു. 

ഈ സമയം വീട്ടിനുള്ളില്‍ നിന്നും ഒരു സ്ത്രീ ശബ്ദം, അടുത്ത എഴുത്ത് പെട്ടിയില്‍ (Mail box) നോക്കിയാല്‍ താക്കോല്‍ കാണാമെന്ന് അറിയിക്കുന്നു. തുടര്‍ന്ന് താക്കേലെടുക്കാനായി ഇരുവരും തിരിയുമ്പോള്‍ വീഡിയോ അവസാനിക്കുന്നു. 'അയാള്‍ ഒരു ഉയര്‍ച്ച അര്‍ഹിക്കുന്നു' എന്ന കുറിപ്പോടെ pubity എന്ന ഇന്‍സ്റ്റാഗ്രാം ഉപയോക്താവാണ് വീഡിയോ പങ്കുവച്ചത്. 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !