മുംബൈ: രഞ്ജി ട്രോഫി ആദ്യ റൗണ്ട് പോരാട്ടങ്ങള്‍ പിന്നിട്ടപ്പോള്‍ ഗ്രൂപ്പ് എയില്‍ 7 പോയന്റുമായി മഹാരാഷ്ട്രയും കേരളം ഉള്‍പ്പെടുന്ന ഗ്രൂപ്പ് ബിയില്‍ 7 പോയന്റുമായി മുംബൈയും മുന്നിലെത്തി. ഉത്തര്‍പ്രദേശിനെതിരെ സമനില വഴങ്ങിയ കേരളം മൂന്ന് പോയന്റുമായി ഗ്രൂപ്പില്‍ നാലാം സ്ഥാനത്താണ്.
ഗ്രൂപ്പ് സിയില്‍ ത്രിപുരയാണ് ആറ് പോയന്റുമായി ഒന്നാം സ്ഥാനത്തുള്ളത്. ഗ്രൂപ്പ് ഡിയില്‍ ഡല്‍ഹിക്കെതിരെ അട്ടിമറി ജയവുമായി പുതുച്ചേരി ഒന്നാം സ്ഥാനത്ത് എത്തിയപ്പോള്‍ ഗ്രൂപ്പ് ഇയില്‍ ഹൈദരാബാദ് ഒന്നാം സ്ഥാനത്ത് നില്ക്കുന്നു.
അരുണാചലിനെതിരെ ഇരട്ട സെഞ്ചുറി നേടിയ മേഘാലയ നായകന് കിഷന് ലിങ്തോ 268 റണ്‍സുമായി റണ്‍വേട്ടയില്‍ ഒന്നാം സ്ഥാനത്ത് നില്ക്കുമ്പോള് സിക്കിമിനെതിരെ മിസോറമിനായി ആദ്യ ഇന്നിംഗ്സില്‍ 166 റണ്‍സും രണ്ടാം ഇന്നിംഗ്സില്‍ 92 റണ്‍സും നേടിയ അഗ്നി ചോപ്ര 258 റണ്‍സുമായി രണ്ടാം സ്ഥാനത്തുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.