ലോകത്തിലെ ഏറ്റവും പ്രതിഭകളായ വിദ്യാർത്ഥികളുടെ പട്ടികയിൽ ഇന്ത്യൻ-അമേരിക്കൻ സ്കൂൾ വിദ്യാർത്ഥിനിയായ പ്രീഷ ചക്രവർത്തിയും യുഎസ് ആസ്ഥാനമായുള്ള ജോൺസ് ഹോപ്കിൻസ് സെന്‍റർ ഫോർ ടാലന്‍റഡ് യൂത്ത് പരീക്ഷയിൽ മികച്ച വിജയം നേടിയാണ് 9 വയസ്സുകാരിയായ പ്രീഷ ഈ നേട്ടം സ്വന്തമാക്കിയത്.
90 രാജ്യങ്ങളിൽ നിന്നുള്ള 16,000-ലധികം വിദ്യാർത്ഥികൾ പങ്കെടുത്ത മത്സര പരീക്ഷയിലാണ് ഈ കൊച്ചു മിടുക്കി തിളങ്ങിയത്. കാലിഫോർണിയയിലെ ഫ്രീമോണ്ടിലുള്ള വാം സ്പ്രിംഗ് എലിമെന്‍ററി സ്‌കൂൾ വിദ്യാർത്ഥിനിയാണ് പ്രീഷ. ഗ്രേഡ് 3 വിദ്യാർത്ഥിനിയായാണ് 2023 ൽ ജോൺസ് ഹോപ്കിൻസ് സെന്‍റർ ഫോർ ടാലന്‍റഡ് യൂത്ത് (JH-CTY) പരീക്ഷ, പ്രീഷ എഴുതിയത്.
SAT (സ്‌കോളസ്റ്റിക് അസസ്‌മെന്‍റ് ടെസ്റ്റ്), ACT (അമേരിക്കൻ കോളേജ് ടെസ്റ്റിംഗ്), സ്‌കൂൾ, കോളേജ് എബിലിറ്റി ടെസ്റ്റ് തുടങ്ങിയ നിരവധി പരീക്ഷകളെ അടിസ്ഥാനപ്പെടുത്തിയാണ് പ്രതിഭകളെ കണ്ടെത്തിയത്. ടാലന്‍റ് സർച്ചിന്‍റെ ഭാഗമായി നടത്തിയ എല്ലാ പരീക്ഷകളിലും അസാധാരണമായ പ്രകടനമാണ് പ്രീഷ കാഴ്ചവച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.