അയർലൻണ്ട്;തൊഴിൽ മേഖലയിലെ പ്രതിസന്ധികൾക്ക് പരിഹാരമായി ശമ്പള വർദ്ധനവ് പ്രഖ്യാപിച്ച് സർക്കാർ.3,85,000 ൽ അധികം വരുന്ന സർക്കാർ സ്വകാര്യ മേഖലകളിലെ ജീവനക്കാർക്കാണ് ശമ്പള വര്ധനവിലൂടെ ഗുണം ലഭിക്കുക.
ജനുവരി മാസം മുതൽ മുൻകാല പ്രാബല്യത്തോടെ ശമ്പള വര്ധനവ് നടപ്പിലാക്കാൻ സാധിക്കുമെന്ന് സർക്കാർ വൃത്തങ്ങൾ പറഞ്ഞു. രാജ്യത്തെ വിവിധ മേഖലകളിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് 10.25% ശതമാനം വർധനവാണ് ലഭ്യമാകുക.മാസങ്ങൾ നീണ്ട പ്രതിസന്ധികൾക്കും ശമ്പള കരാർ സംബന്ധിച്ച തൊഴിൽ സംഘടനകളുടെ ദിവസങ്ങൾ നീണ്ട ചർച്ചകൾക്കുമൊടുവിലാണ് സർക്കാർ ശമ്പള വർദ്ധനവ് പ്രഖ്യാപിച്ചത്. അയര്‍ലണ്ടിന്റെ പബ്ലിക് സര്‍വീസ് മെച്ചപ്പെടുത്താനും നിലവിലെ ജീവനക്കാരെ നിലനിര്‍ത്താനും തൊഴിൽ സംഘടനകളുമായി ഉണ്ടാക്കിയ കരാറിലൂടെ സാധിക്കുമെന്നും പബ്ലിക് എക്സ്പെന്റിച്ചര്‍ മന്ത്രി പാസ്‌കല്‍ ഡോണോ പറഞ്ഞു.
നിലവിലെ ശമ്പള വർദ്ധനവ് പരിമിതമാണെങ്കിലും 300 മില്യണ്‍ യൂറോ ഇതിനായി സര്‍ക്കാരിന് ചെലവിടേണ്ടി വരുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. പുതിയ കരാറനുസരിച്ച് ഗാര്‍ഡയുടെ തുടക്ക ശമ്പളം 37,355ല്‍ നിന്ന് 41183യൂറോയായി വര്‍ധിക്കും.
വാർഷിക വരുമാനത്തിൽ 4,000 യൂറോയുടെ വർദ്ധനവ് ഉണ്ടാകുമെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.നഴ്സുമാരുടെ വേതനം 33,943ല്‍ നിന്ന് 37,422 യൂറോയായും അധ്യാപകരുടേത് 43,000 യൂറോയായും വർധിക്കും. 4,037 യൂറോയുടെ വര്‍ധനവാണ് അധ്യാപകർക്കും നഴ്സുമാർക്കും ലഭ്യമാകുക.തൊഴിൽ സംഘടനകൾ 12% ലധികം ശമ്പള വർദ്ധനവ് ആവശ്യപ്പെട്ടിരുന്നെങ്കിലും സർക്കാർ 8% വര്‍ധനവാണ് മുന്നോട്ടു വെച്ചത്.ഡബ്ല്യു ആര്‍ സിയുടെ നേതൃത്വത്തിൽ നടന്ന ദിവസങ്ങള്‍ നീണ്ട ചർച്ചകൾക്കൊടുവിലാണ് ഒടുവിൽ തൊഴിൽ വേദനകൾ സംബന്ധിച്ച പ്രശ്നത്തിന് പരിഹാരമായത്.
കരാറില്‍ അംഗീകരിച്ച ഒരു ശതമാനം എന്ന ലോക്കല്‍ ബാര്‍ഗെയ്നിംഗ് സംവിധാനത്തിന്റെ വിശദാംശങ്ങള്‍ ഈ വര്‍ഷം ജൂണ്‍ 30 നകം അംഗീകരിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.