ആലപ്പുഴയിൽ സിപിഎം നേതാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ 7 ബിഎംഎസ് പ്രവർത്തകർക്ക് 11 വർഷം തടവ്

ആലപ്പുഴ: ആലപ്പുഴയിൽ സിപിഎം നേതാവ് ഗിരീഷ് കുമാറിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ബിഎംഎസുകാരായ 7 പ്രതികൾക്ക് 11 വർഷവും 6 മാസവും തടവ് ശിക്ഷ. സംഭവം നടന്ന് പത്തു വർഷങ്ങൾക്കുശേഷം ആലപ്പുഴ ജില്ലാ മജിസ്ട്രേറ്റ് കോടതിയാണ് ശിക്ഷ വിധിച്ചത്.

2013 ഫെബ്രുവരി 12നായിരുന്നു സംഭവം. സിപിഎം കളർകോട് ലോക്കൽ കമ്മിറ്റി അംഗം ഗിരീഷ് കുമാറിനെയാണ് വധിക്കാൻ ശ്രമിച്ചത്. ആലപ്പുഴ ബൈപ്പാസിന് സമീപത്തുവെച്ച് ഗിരീഷ് കുമാറിനെ മാരകമായി വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. 

ശരീരത്താകെ 29 വെട്ടുകളും, ഇടതു കൈയ്യും കാൽപാദവും അറ്റനിലയിലായിരുന്നു. മരിച്ചെന്നു കരുതി പ്രതികൾ ഉപേക്ഷിച്ചു പോവുകയായിരുന്നു.ഷാജി, ഉണ്ണി(അഖിൽ), ചെറുകാപ്പൻ, അജയൻ (കരടി), മങ്കി മഹേഷ്, ശ്യാംകുട്ടൻ, ഉണ്ണി എന്നിവരാണ് കേസിലെ പ്രതികൾ.

ആലപ്പുഴ ഇരവുകാട് കേന്ദ്രീകരിച്ച് മയക്കുമരുന്ന് മാഫിയ പിടിമുറുക്കുന്നതിനെതിരെ ഡിവൈഎഫ്ഐ, സിപിഎം നേതൃത്വത്തിൽ 2013 ൽ ക്യാംപെയിൻ നടത്തിയിരുന്നു. 

ക്യാംപെയിന്റെ ഭാഗമായി സ്ഥലത്തെ ക്വട്ടേഷൻ, മയക്കുമരുന്ന് മാഫിയ സംഘങ്ങൾക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇതിലുള്ള പ്രതികാരമാണ് ഗിരീഷ് കുമാറിനു നേരെയുള്ള വധശ്രമം എന്നാണ് കേസ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !