'പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ മൈലപ്രയിൽ വ്യാപാരി കടക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിലെ നിർണായക തെളിവായ സിസിടിവിയുടെ ഹാർഡ് ഡിസ്ക് കണ്ടെത്തി. ഹാർഡ് ഡിസ്ക് അച്ചൻകോവിൽ ആറ്റിൽ നിന്നാണ് പോലീസ് കണ്ടെടുത്തത്. വ്യാപാരിയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞിരുന്നു.
കൃത്യത്തിന് ശേഷം പ്രതികൾ ഹാർഡ് ഡിസ്ക് എടുത്തുകൊണ്ടുപോയിരുന്നു. തുടർന്ന് ഹാർഡ് ഡിസ്കിനായുള്ള അന്വേഷണത്തിലായിരുന്നു പൊലീസ്. വലഞ്ചുഴി ഭാഗത്തു ആറ്റിൽ എറിഞ്ഞെന്ന സംശയത്തിൽ മൂന്നു ദിവസം ആയി ഡിവൈഎസ്പി യും സംഘവും തിരച്ചിൽ നടത്തുകയായിരുന്നു.
ഡിസംബർ 30 ന് വൈകിട്ടാണ് മൈലപ്രയിലെ വ്യാപാരിയായ ജോർജ് ഉണ്ണൂണ്ണിയെ കടയ്ക്കുള്ളിൽ കൈകാലുകൾ കൂട്ടിക്കെട്ടി ശ്വാസം മുട്ടിച്ച് പ്രതികൾ കൊലപ്പെടുത്തിയത്. കൊടുകുറ്റവാളികളായ മദ്രാസ് മുരുകൻ, സുബ്രമണ്യൻ, മുത്തുകുമാർ എന്നിവർക്ക് പുറമെ വലഞ്ചുഴി സ്വദേശികളായ ഹരീബ്, നിയാസ് എന്നിവരും കൊലപാതകത്തിലെ പ്രതികളാണ്. ഇ
തിൽ മുത്തുകുമാറിനെ ഇനിയും പിടികൂടിയിട്ടില്ല. ജോർജ്ജ് ഉണ്ണൂണ്ണിയുടെ മാലയും പണവും പ്രതികൾ കവർന്നിരുന്നു. കൂടാതെ സിസിടിവി ഹാർഡ് ഡിസ്ക് ഉൾപ്പെടെ എടുത്തുമാറ്റിയുള്ള കൊലപാതകത്തിൽ ഏറെ പ്രയാസപ്പെട്ടാണ് തെങ്കാശിയിൽ നിന്ന് പ്രതികളെ പത്തനംതിട്ട ഡിവൈഎസ്പിയും സംഘവും പിടികൂടിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.