''സർവൈശ്വര്യങ്ങൾ വരുമെന്ന് വിശ്വസിച്ച് വെള്ളി മൂങ്ങകളെ വീട്ടിൽ വളർത്തി', വന്നത് കേരള പോലീസ് '' മധ്യവയസ്‌കൻ പിടിയിൽ.

കൊല്ലം: സംരക്ഷണ ഇനത്തിൽപ്പെട്ട വെള്ളിമൂങ്ങകളെ കൂട്ടിലിട്ട് വളർത്തിയതിന് ഒരാൾ കടയ്ക്കൽ പോലീസിന്റെ പിടിയിൽ. കൊല്ലം കടയ്ക്കൽ മുക്കുന്ന സ്വദേശി നവാസാണ് പിടിയിലായത്. രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന നടത്തിയത്.

കൊല്ലം ഇയ്യക്കോടുള്ള സഹോദരിയുടെ വീട്ടിലാണ് നവാസ് വെള്ളി മൂങ്ങകളെ വളർത്തിയിരുന്നത്. ധനവും ഐശ്വര്യവും കുമിഞ്ഞുകൂടുമെന്ന് വിശ്വസിച്ചായിരുന്നു നവാസ് വെള്ളിമൂങ്ങകളെ വളർത്തിയിരുന്നത്. ഒടുവിൽ ഭാഗ്യം തേടിയെത്തിയത് കടയ്ക്കൽ പോലീസിന്റെ രൂപത്തിൽ.

ഇയാളുടെ താമസസ്ഥലത്ത് നിന്ന് കൂട്ടിലടച്ച നിലയിൽ രണ്ട് വെളളിമൂങ്ങകളെ കടയ്ക്കൽ പോലീസ് പിടികൂടി. രഹസ്യ വിവരം ലഭിച്ച കടയ്ക്കൽ പോലീസ്, വീടിന്റെ സ്റ്റോർ റൂമിൽ കൂട്ടിലടച്ച് വളത്തുന്ന രീതിയിലാണ് രണ്ട് വെളളിമൂങ്ങകളെയും കണ്ടെത്തിയത്.

ധനവാൻ ആകുമെന്നും ഐശ്വര്യം ലഭിക്കുമെന്നും കരുതിയാണ് വെള്ളിമൂങ്ങകളെ കൂട്ടിലിട്ട് വളർത്തിയതെന്ന് നവാസ് പോലീസിന് മൊഴിനൽകി. നവാസിനേയും വെളളിമൂങ്ങകളേയും കടയ്ക്കൽ പോലീസ് വനം വകുപ്പിന് കൈയ്മാറി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !