ന്യൂഡൽഹി∙ ഇന്ത്യൻ റിപ്പബ്ലിക് ദിനാഘോഷത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്ന ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ ഇന്ന് ഇന്ത്യയിലെത്തി.
രാജസ്ഥാനിലെ ജയ്പുരിലെത്തിയ മക്രോയെ രാജസ്ഥാൻ ഗവർണ്ണർ,കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കർ തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു. പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളായ ആംബർ കൊട്ടാരം, ഹവാ മഹൽ, ജന്തർ മന്തർ തുടങ്ങിയ സ്ഥലങ്ങൾ പ്രധനമന്ത്രി നരേന്ദ്ര മോദിയോടൊപ്പം ഫ്രഞ്ച് പ്രസിഡന്റ് സന്ദർശിക്കും.
ജന്തർ മന്തറിൽനിന്നു ഇരുവരും പങ്കെടുക്കുന്ന റോഡ് ഷോയും സംഘടിപ്പിച്ചിട്ടുണ്ട്. സൻഗനേരി ഗേറ്റിലാണ് റോഡ് ഷോ അവസാനിക്കുന്നത്. തുടർന്ന് നടക്കുന്ന ചായ സൽക്കാരത്തിനും ചർച്ചയ്ക്കുംശേഷം റിപ്പബ്ലിക് ദിനാഘോഷ പരിപാടികളിൽ പങ്കെടുക്കുന്നതിനായി മക്രോ ഡൽഹിയിലേക്കു തിരിക്കും.
പ്രതിരോധം, ബഹിരാകാശം എന്നീ മേഖലകളിൽ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നത് സംബന്ധിച്ചുള്ള ചർച്ചകൾ നടത്തും. റഷ്യയും യുക്രെയ്നും തമ്മിലുള്ള സംഘർഷമുൾപ്പടെയുള്ള രാജ്യാന്തര വിഷയങ്ങളെ കുറിച്ചും ഇരുനേതാക്കളും ചർച്ച നടത്തുമെന്നാണു സൂചന.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.