ജഡേജ തിരിച്ചെത്തും, ഇന്ത്യൻ ടീമില്‍ രണ്ട് മാറ്റം ഉറപ്പ്; കേപ്ടൗണ്‍ ടെസ്റ്റിനുള്ള സാധ്യതാ ഇലവന്‍

കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കക്കെതിരായ കേപ്ടൗണ്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യൻ ടീമില്‍ എന്തൊക്കെ മാറ്റമുണ്ടാകുമെന്ന ആകാംക്ഷയിലാണ് ആരാധകര്‍. ആദ്യ മത്സരത്തില്‍ വിരാട് കോലിയും കെ എല്‍ രാഹുലും ജസ്പ്രീത് ബുമ്രയുമൊഴികെയുള്ളവരെല്ലാം നിരാശപ്പെടുത്തിയ സാഹചര്യത്തില്‍ രണ്ടാം മത്സരത്തില്‍ ടീമില്‍ അഴിച്ചു പണിയുണ്ടാകുമോ എന്നാണ് ആരാധകര്‍ ഉറ്റു നോക്കുന്നത്.

ബാറ്റിംഗ് നിരയില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും യുവതാരം യശസ്വി ജയ്സ്വാളും ആദ്യ ടെസ്റ്റിന്‍റെ രണ്ട് ഇന്നിംഗ്സിലും പരാജയപ്പെട്ടെങ്കിലും ഇരുവരും കേപ്ടൗണിലും ഓപ്പണര്‍മാരായി ഇറങ്ങുമെന്നാണ് കരുതുന്നത്. മൂന്നാം നമ്പറില്‍ ശുഭ്മാന്‍ ഗില്ലിന് വീണ്ടുമൊരിക്കല്‍ കൂടി അവസരം ലഭിക്കും. 

ടെസ്റ്റില്‍ ഫോമിലേക്കുയരാത്ത ഗില്ലിന്‍റെ അവസാന ചാന്‍സാകും ഇതെന്നാണ് കരുതുന്നത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ സ്ഥാനം നിലനിര്‍ത്താന്‍ ഗില്ലിന് കഴിയുമോ എന്നും ഈ ടെസ്റ്റോടെ അറിയാനാകും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !