തിരുവന്തപുരം: വിലവർധനയിൽ പ്രതിഷേധിച്ച് കാലിക്കലങ്ങളുമായി മഹിളകോൺഗ്രസ് പ്രവർത്തകർ നടത്തിയ നിയമസഭ മാർച്ചിൽ ജെബി മേത്തർ എംപിക്ക് പരിക്ക്. എംപിയെ ആശുപത്രിയിലേക്ക് മാറ്റി. മറ്റ് മൂന്ന് പ്രവർത്തകർക്കും പരിക്കേറ്റിട്ടുണ്ട്. മാർച്ചിന് നേർക്ക് പൊലീസ് ജലപീരങ്കി പ്രയോഗിച്ചിരുന്നു. ഇന്ന് രാവിലെയാണ് വിലവർധനയിൽ പ്രതിഷേധിച്ച് കാലിക്കലങ്ങളുമായി മഹിളാ കോൺഗ്രസ് പ്രവർത്തകർ മാർച്ച് നടത്തിയത്.
മഹിള കോൺഗ്രസ് സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധം പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉദ്ഘാടനം ചെയ്തു. സർക്കാർ സംസ്ഥാനത്തെ മുച്ചൂടും മുടിപ്പിച്ചുവെന്ന് വിഡി സതീശൻ പറഞ്ഞു. അരിവില വർദ്ധനയും കാലിയായ സപ്ലൈകൊ
മാവേലി സ്റ്റോറുകളും ജനജീവിതം ദുസ്സഹമാക്കിയെന്ന് ജെബി മേത്തർ എം പി പറഞ്ഞു. കാലിക്കലങ്ങൾ റോഡിൽ എറിഞ്ഞ് പൊട്ടിച്ചും മഹിളാ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.