ഇത് സ്റ്റാലിന്‍റെ റഷ്യ അല്ല, ജനാധിപത്യ കേരളം,മുഖ്യമന്ത്രിക്കൊപ്പമുള്ളവർ നിയമം അനുസരിക്കുന്നില്ല'; വിഡി സതീശൻ

തിരുവനന്തപുരം: ഒരു ഉള്ളടക്കവും ഇല്ലാത്ത നയപ്രഖ്യാപനം ആണ് അവതരിപ്പിച്ചതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ നിയമസഭയില്‍ പറഞ്ഞു. നന്ദി പ്രമേയ ചർച്ചയില്‍ സംസാരിക്കുകയായിരുന്നു വിഡി സതീശൻ. അത്രയും ലാഘവത്തോടെയാണ് സർക്കാർ നയപ്രഖ്യാപനം തയ്യാറാക്കിയത്. ഭരണത്തെ അനാഥമാക്കിയാണ് നവ കേരള സദസ് സംഘടിപ്പിച്ചത്. സർക്കാരിന്‍റെ പരിപാടിയാണെന്ന് പറഞ്ഞ് അവിടെ പോയി രാഷ്ട്രീയം പറഞ്ഞു.


സർക്കാറിന്‍റെ ചെലവിൽ പോയിട്ടല്ല പ്രതിപക്ഷത്തെ വിമർശിക്കേണ്ടത്.നവ കേരള സദസിൽ പങ്കെടുത്ത 70ശതമാനം പേരും ഞങ്ങൾക്ക് വോട്ട് ചെയ്യും. ആളുകളെ വിരട്ടിയാണ് നിങ്ങൾ സദസ്സിൽ എത്തിച്ചത്. നവകേരള സദസിന്‍റെ ഭാഗമായി കരുതൽ തടങ്കൽ തുടങ്ങിയത് മുതൽ ആണ്‌ കരിങ്കോടി പ്രതിഷേധം തുടങ്ങിയത്.

ജീവൻ രക്ഷാപ്രവർത്തനം എന്ന വാക്ക് ഉപയോഗിച്ചതോടെ മുഖ്യമന്ത്രി വല്ലാതെ ചെറുതായി. പ്രതിഷേധക്കാരെ തല്ലിയതിനെ മുഖ്യമന്ത്രി ന്യായീകരിച്ചു.മുഖ്യമന്ത്രിയുടെ കൂടെ നടക്കുന്നവർ ഈ നാട്ടിലെ നിയമം അനുസരിക്കുന്നില്ല. സ്റ്റേഷനിൽ വിളിച്ചിട്ട് ഗൺമാൻ പോകുന്നില്ല.ഗണ്‍മാന് തല്ലാൻ ആരാണ് അധികാരം നൽകിയത്? ഇനി ആരാണ് സ്റ്റേഷനില്‍ പോകുക?. രണ്ടാം തവണയും സമയമില്ലെന്ന് പറഞ്ഞ് ഹാജരായില്ല.ഇത് സ്റ്റാലിന്‍റെ റഷ്യ അല്ല. 


ഇത് ജനാധിപത്യ കേരളമാണെന്നും വിഡി സതീശൻ തുറന്നടിച്ചു.വനം മന്ത്രി വയനാട്ടിലേക്ക് തിരിഞ്ഞു നോക്കുന്നില്ല. അവിടെ വന്യമൃഗങ്ങളെ കൊണ്ട് ജനങ്ങൾ ബുദ്ധിമുട്ടുകയാണ്. കേരളത്തിൽ നിന്ന് വിദ്യാർഥികൾ നാട് വിടുകയാണ്. ഇത് ഗൗരവമായി എടുക്കണം. സര്‍ക്കാര്‍ ആശുപത്രികളില്‍ എവിടെയും മരുന്നില്ല. ആശുപത്രിയിൽ മരുന്നുണ്ട് എന്ന് പറയുന്നത് ആരോഗ്യ മന്ത്രി മാത്രമാണ്.

എല്ലാ രാജകൊട്ടാരങ്ങളിലും വിദൂഷകന്മാർ ഉണ്ടായിട്ടുണ്ട്.അത്തരക്കാരെ തിരിച്ചറിയാനുള്ള കഴിവാണ് ഭരണാധികാരികൾക്ക് വേണ്ടത്.സൂര്യനാണ് ചന്ദ്രനാണ് എന്നൊക്കെ പറഞ്ഞാൽ അത് പാടെ വിശ്വസിക്കുകയാണ് മുഖ്യമന്ത്രി. കെ റെയിൽ വന്നിരുന്നു എങ്കിൽ ഐടി രംഗം കുതിച്ചു ഉയരും. കർണാടക ഐടി തകരും അതുകൊണ്ട് അവിടത്തെ കമ്പനികൾ എന്നെ കൂട്ടു പിടിച്ചു എന്നാണ്  പിവി  അൻവറിന്‍റെ ആരോപണം. 

ഇതില്‍ ചിരിക്കണോ കരയണമെന്നോ അറിയില്ല.ആരോപണമുന്നയിച്ച ആളെ കുറിച്ച് ഒന്നും പറയുന്നില്ല. ഇതിൽ കൂടുതൽ ഒന്നും പ്രതീക്ഷിക്കുന്നില്ലെന്നും വിഡി സതീശൻ പറഞ്ഞു.മുഖ്യമന്ത്രി സഭാ നേതാവ് അല്ലേ? മുഖ്യമന്ത്രിയോട് സഹതാപം തോന്നുകയാണെന്നും വിഡി സതീശൻ പരിഹസിച്ചു. മാസപ്പടി വിവാദവും ആര്‍ഒസി റിപ്പോര്‍ട്ടും പ്രതിപക്ഷ നേതാവ് പ്രസംഗത്തിനിടെ പരാമര്‍ശിച്ചു.ആദായ നികുതി ഇന്‍ട്രീം സെറ്റിൽമെന്‍റ് ബോർഡ് ഉത്തരവ് വന്നപ്പോൾ വീണയെ കേട്ടില്ല എന്ന് മുഖ്യമന്ത്രി പറഞ്ഞു. 

അവസരം കൊടുത്തിട്ടും വീണയുടെ കമ്പനിക്ക് മറുപടി പറയാൻ ആയില്ല എന്നാണ് ആര്‍ഒസിയുടെ കണ്ടെത്തൽ. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി സഭയെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും നിയമപരമല്ലാത്ത ഇടപാടുകള്‍ ആണ് നടന്നതെന്നും വിഡി സതീശൻ പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

യുവാക്കള്‍ക്കായി ഒരുലക്ഷം കോടി രൂപയുടെ പദ്ധതി.. വമ്പൻ പ്രഖ്യാപനങ്ങളുമായി മോദി..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !