ഹൈദരാബാദ്: ഇന്ത്യക്കെതിരെ 190 റണ്‍സിന്റെ കടവുമായി രണ്ടാം ഇന്നിംഗ്സിനെത്തിയ ഇംഗ്ലണ്ട് ലീഡ് തിരിച്ച് പിടിച്ചു. മൂന്നാം ദിനം ചായയ്ക്ക് പിരിയുമ്പോള്‍ അഞ്ചിന് 172 എന്ന നിലയിലാണ് സന്ദര്‍ശകര്‍. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സകോറായ 436നെതിരെ ഇപ്പോള്‍ 10 റണ്‍സ് ലീഡുണ്ട് ഇംഗ്ലണ്ടിന്. ഒല്ലി പോപ്പ് (83), ബെന്‍ ഫോക്സ് (12) എന്നിവരാണ് ക്രീസില്‍. ജസ്പ്രിത് ബുമ്ര, ആര് അശ്വിന് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
നേരത്തെ, ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 246നെതിരെ ഇന്ത്യ 436 റണ്‍സിന് പുറത്തായി. 87 റണ്‍സ് നേടിയ രവീന്ദ്ര ജഡേജയാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. കെ എല്‍ രാഹുല്‍ (86), യഷസ്വി ജെയ്സ്വാള്‍ (80) എന്നിവര്‍ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. ഇംഗ്ലണ്ടിന് വേണ്ടി ജോ റൂട്ട് നാല് വിക്കറ്റെടുത്തു. റെഹാന് അഹമ്മദ്, ടോം ഹാര്‍ട്ലി എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
ഇംഗ്ലണ്ടിന് ഇന്ന് സാക് ക്രൗളിയുടെ (31) വിക്കറ്റാണ് ആദ്യം നഷ്ടമാകുന്നത്. അശ്വിന്റെ പന്തില്‍ രോഹിത് ശര്‍മയ്ക്ക് ക്യാച്ച് നല്‍കുകയായിരുന്നു അദ്ദേഹം. തുടര്‍ന്നെത്തിയ പോപ് - ബെന്‍ ഡക്കറ്റ് (47) സഖ്യം ഇംഗ്ലണ്ടിന് പ്രതീക്ഷ നല്കി. ഇരുവരും 58 റണ്‍സാണ് ചേര്‍ത്തത്. എന്നാല്‍ ഡക്കറ്റിനെ ബൗള്‍ഡാക്കി ബുമ്ര ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്കി. തുടര്‍ന്നെത്തിയ ജോ റൂട്ടിനേയും (2) ബുമ്ര വിക്കറ്റിന് മുന്നില്‍ കുടുക്കി. ജോണി ബെയര്‍സ്റ്റോയ്ക്ക് (10) ജഡേജയുടെ മുന്നില്‍ പിഴച്ചു. ബൗള്‍ഡാവുകയായിരുന്നു താരം. ഇംഗ്ലീഷ് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സ് (6) അശ്വിന്റെ പന്തില്‍ ബൗള്‍ഡായി. ഇതോടെ അഞ്ചിന് 163 എന്ന നിലയിലേക്ക വീണു ഇംഗ്ലണ്ട്.
ഇന്ന് ജഡേജയുടെ വിക്കറ്റാണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത്. രണ്ടാംദിനം കളിനിര്‍ത്തുമ്പോള്‍ ഏഴിന് 421 എന്ന നിലയിലായിരുന്നു ഇന്ത്യ. ഇന്ന് 15 റണ്‍സ് കൂടി ചേര്‍ക്കുന്നതിനിടെ ശേഷിക്കുന്ന വിക്കറ്റുകള്‍ ഇന്ത്യക്ക് നഷ്ടമായി. തലേ ദിവസത്തെ സ്കോറിനോട് ആറ് റണ്‍സ് മാത്രം ചേര്‍ത്ത് ജഡേജയാണ് ആദ്യം മടങ്ങിയത്. റൂട്ടിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു താരം. രണ്ട് സിക്സും ഏഴ് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ജഡേജയുടെ ഇന്നിംഗ്സ്. തൊട്ടടുത്ത പന്തില്‍ ജസ്പ്രിത് ബുമ്ര (0) ബൗള്‍ഡായി. അടുത്ത ഓവറില്‍ അക്സര്‍ പട്ടേലിനെ (44) റെഹാന് ബൗള്‍ഡാക്കുകയും ചെയ്തു. മുഹമ്മദ് സിറാജ് (0) പുറത്താവാതെ നിന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.