ലഖ്നോ: ലഖ്നോവില്‍ 15 ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ അജ്ഞാത സംഘം തട്ടികൊണ്ടു പോയതായി പരാതി.ഉത്തര്‍പ്രദേശിലെ ഷാജഹാൻപൂര്‍ ജില്ലയില്‍ ശനിയാഴ്ചയായിരുന്നു സംഭവം.
മകള്‍ക്ക് മരുന്ന് വാങ്ങാനായി ഭര്‍തൃപിതാവിനോടൊപ്പം ആശുപത്രിയില്‍ പോയി തിരിച്ച് വരുന്നതിനിടെയായിരുന്നു ബൈക്കിലെത്തിയ രണ്ടംഗ സംഘം കുഞ്ഞിനെ തട്ടിയെടുത്തത് കടന്നത്.
മഞ്ച ഗ്രാമത്തില്‍ താമസിക്കുന്ന സുനിത എന്ന സ്ത്രീയുടെ മടിയില്‍ നിന്നാണ് പ്രതികള്‍ കുഞ്ഞിനെ തട്ടിയെടുത്തത്. സംഭവത്തിന് പിന്നാലെ പ്രതികളെ പിടികൂടാൻ അഞ്ച് ടീമുകളെ നിയോഗിച്ചതായി ജലാലാബാദ് പൊലീസ് അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.