മൊസ്സാദിന് വേണ്ടി സ്ഫോടനത്തിന് പദ്ധതിയിട്ട നാലുപേരെ ഇറാൻ തൂക്കിലേറ്റി,,

തെഹ്റാൻ: ഇസ്രായേല്‍ രഹസ്യാന്വേഷണ സംഘടനയായ മൊസ്സാദിന് വേണ്ടി സ്ഫോടനം ആസൂത്രണം ചെയ്ത നാലുപേരെ ഇറാൻ തൂക്കിലേറ്റി.ഇറാഖിലെ വടക്കൻ കുർദിഷ് മേഖലയില്‍ നിന്നുള്ളവരെയാണ് സുപ്രീംകോടതി അപ്പീല്‍ തള്ളിയതോടെ ഇന്ന് തൂക്കിലേറ്റിയത്.

ഇറാഖില്‍ നിന്ന് ഇറാനിലേക്ക് അനധികൃതമായി കടന്ന നാല്‍വരും 2022ല്‍ ഇസ്ഫഹാൻ നഗരത്തിലെ ഒരു ഫാക്ടറിയില്‍ സ്ഫോടനം നടത്താനായിരുന്നു പദ്ധതിയിട്ടത്. 

പ്രതിരോധ വകുപ്പിനും സൈന്യത്തിനും വേണ്ടി ഉപകരണങ്ങള്‍ നിർമിക്കുന്ന ഫാക്ടറിയായിരുന്നു ഇത്. എന്നാല്‍, ഇറാൻ രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിക്കുകയും പ്രതികളെ പിടികൂടുകയുമായിരുന്നു. 

ഗസ്സയില്‍ ഇസ്രായേല്‍ നരഹത്യ തുടരുന്ന പശ്ചാത്തലത്തില്‍ ഇറാനും ഇസ്രായേലും തമ്മില്‍ ബന്ധം പാടെ വഷളായ സാഹചര്യത്തിലാണ് മൊസ്സാദുമായി ബന്ധമുള്ളവരെ തൂക്കിലേറ്റിയത്. 

തങ്ങള്‍ക്കെതിരെ പോരാടുന്ന ഹമാസ്, ഹിസ്ബുല്ല തുടങ്ങിയ സംഘടനകളെ ആയുധം നല്‍കി പിന്തുണക്കുന്നത് ഇറാനാണെന്നാണ് ഇസ്രായേലിന്‍റെ ആരോപണം. അതേസമയം, തങ്ങളുടെ സൈനിക ഉദ്യോഗസ്ഥരെയും ശാസ്ത്രജ്ഞരെയും ഇസ്രായേല്‍ കൊലപ്പെടുത്തിയതായി ഇറാനും ആരോപിക്കുന്നു. 

കഴിഞ്ഞ ദിവസം ജോർഡനിലെ യു.എസ് സൈനിക ക്യാമ്ബിലുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ നാല് സൈനികർ കൊല്ലപ്പെട്ടിരുന്നു. ഇറാന്‍റെ സഹായത്തോടെയുള്ള സംഘടനയാണ് ആക്രമണം നടത്തിയതെന്നാണ് യു.എസ് പ്രസിഡന്‍റ് ജോ ബൈഡൻ ആരോപിച്ചത്. 

തക്കതായ തിരിച്ചടി നല്‍കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍, ആക്രമണത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നും യു.എസ് ആരോപണം രാഷ്ട്രീയലക്ഷ്യത്തോടെയുള്ളതാണെന്നും മേഖലയിലെ വസ്തുതകള്‍ വഴിതിരിച്ചുവിടാനുള്ള ശ്രമമാണെന്നും ഇറാiൻ പ്രതികരിച്ചു.


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !