ഫെയ്‌സ് ബുക്ക് പോസ്റ്റ്: വിവാദം: പി. ബാലചന്ദ്രന്‍ എം.എല്‍.എയെ പാര്‍ട്ടി ചുമതലകളില്‍നിന്ന് ഒഴിവാക്കിയേക്കും

തൃശൂര്‍: ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെ വിവാദത്തിലായ പി. ബാലചന്ദ്രന്‍ എം.എല്‍.എയെ പാര്‍ട്ടി ചുമതലകളില്‍നിന്ന് ഒഴിവാക്കിയേക്കും.

ജില്ലാ അസി. സെക്രട്ടറി പദവിയില്‍ നിന്നു മാറ്റി നിര്‍ത്താനാണ് സാധ്യത. 31ന് ചേരുന്ന ജില്ലാ എക്‌സിക്യൂട്ടിവ് യോഗത്തില്‍ എടുക്കുന്ന തീരുമാനം സംസ്ഥാന കൗണ്‍സിലിനെ അറിയിക്കും. 

ബാലചന്ദ്രനെതിരായ അന്തിമ അച്ചടക്ക നടപടി സംസ്ഥാന എക്‌സിക്യൂട്ടിവായിരിക്കും തീരുമാനിക്കുക. 31ന് ചേരുന്ന ജില്ലാ എക്‌സിക്യൂട്ടീവ് യോഗത്തില്‍ ബാലചന്ദ്രന്‍ നേരിട്ട് നല്‍കുന്ന വിശദീകരണം എന്തായാലും അച്ചടക്ക നടപടി ഉണ്ടാകുമെന്നുറപ്പാണ്. ശാസന മതിയെന്നാണ് ഒരു വിഭാഗത്തിന്റെ നിലപാട്.

രാമന്‍, സീത, ലക്ഷ്മണന്‍ എന്നിവരെ മോശമായി ചിത്രീകരിക്കുന്ന കഥയാണ് ബാലചന്ദ്രന്‍ പോസ്റ്റ് ചെയ്തത്. പോസ്റ്റ് ചെയ്തതിനു തൊട്ടു പിന്നാലെ ഖേദപ്രകടനം നടത്തി പിന്‍വലിച്ചെങ്കിലും സോഷ്യല്‍ മീഡിയായില്‍ അത് വൈറലായിരുന്നു. 

വിവാദ പരാമര്‍ശത്തിനെതിരേ ഹൈന്ദവവികാരം വ്രണപ്പെടുത്തിയെന്നു ആരോപിച്ച്‌ ബി.ജെ.പിയും ചില സംഘപരിവാര്‍ സംഘനകളും പ്രതിഷേധവുമായി രംഗത്തുവന്നു. എം.എല്‍.എ. ഓഫീസിലേക്ക് മാര്‍ച്ചും നടത്തി. വിഷയം കൈവിട്ടുവെന്നു മനസിലാക്കിയ സി.പി.ഐ. ജില്ലാ നേതൃത്വം ബാലചന്ദ്രന്റെ പരാമര്‍ശം പാര്‍ട്ടി നിലപാടല്ലെന്നു പ്രസ്താവന ഇറക്കുകയും ചെയ്തു. 

ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കേ വിശ്വാസികള്‍ക്കിടയില്‍ മോശം അഭിപ്രായം രൂപപ്പെടുത്തന്നതിന് എം.എല്‍.എയുടെ പോസ്റ്റ് ഇയാക്കിയെന്നാണ് പാര്‍ട്ടിയും അണികളും കരുതുന്നത്. 

പ്രധാനമന്ത്രി മോദി പ്രചാരണത്തിനെത്തിയിട്ടും എല്‍.ഡി.എഫ്. മുന്നോട്ടുകുതിച്ചുകൊണ്ടിരിക്കുകയായിരുന്നുവെന്നും ആ കുതിപ്പാണ് ഒരു എഫ്.ബി. പോസ്റ്റ് അലങ്കോലമാക്കിയതെന്നുമാണ് പൊതുവായ വിലയിരുത്തല്‍. അതുകൊണ്ടുതന്നെ ബാലചന്ദ്രനെതിരേ കടുത്ത നടപടിയല്ലാതെ ജില്ലാ നേതൃത്വത്തിനു വേറെ വഴിയില്ല.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !