തൃശൂര്‍: ഫെയ്സ് ബുക്ക് പോസ്റ്റിലൂടെ വിവാദത്തിലായ പി. ബാലചന്ദ്രന് എം.എല്‍.എയെ പാര്‍ട്ടി ചുമതലകളില്‍നിന്ന് ഒഴിവാക്കിയേക്കും.
ബാലചന്ദ്രനെതിരായ അന്തിമ അച്ചടക്ക നടപടി സംസ്ഥാന എക്സിക്യൂട്ടിവായിരിക്കും തീരുമാനിക്കുക. 31ന് ചേരുന്ന ജില്ലാ എക്സിക്യൂട്ടീവ് യോഗത്തില്‍ ബാലചന്ദ്രന് നേരിട്ട് നല്കുന്ന വിശദീകരണം എന്തായാലും അച്ചടക്ക നടപടി ഉണ്ടാകുമെന്നുറപ്പാണ്. ശാസന മതിയെന്നാണ് ഒരു വിഭാഗത്തിന്റെ നിലപാട്.
രാമന്, സീത, ലക്ഷ്മണന് എന്നിവരെ മോശമായി ചിത്രീകരിക്കുന്ന കഥയാണ് ബാലചന്ദ്രന് പോസ്റ്റ് ചെയ്തത്. പോസ്റ്റ് ചെയ്തതിനു തൊട്ടു പിന്നാലെ ഖേദപ്രകടനം നടത്തി പിന്‍വലിച്ചെങ്കിലും സോഷ്യല്‍ മീഡിയായില്‍ അത് വൈറലായിരുന്നു.
വിവാദ പരാമര്‍ശത്തിനെതിരേ ഹൈന്ദവവികാരം വ്രണപ്പെടുത്തിയെന്നു ആരോപിച്ച് ബി.ജെ.പിയും ചില സംഘപരിവാര്‍ സംഘനകളും പ്രതിഷേധവുമായി രംഗത്തുവന്നു. എം.എല്‍.എ. ഓഫീസിലേക്ക് മാര്‍ച്ചും നടത്തി. വിഷയം കൈവിട്ടുവെന്നു മനസിലാക്കിയ സി.പി.ഐ. ജില്ലാ നേതൃത്വം ബാലചന്ദ്രന്റെ പരാമര്‍ശം പാര്‍ട്ടി നിലപാടല്ലെന്നു പ്രസ്താവന ഇറക്കുകയും ചെയ്തു.
ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കേ വിശ്വാസികള്‍ക്കിടയില്‍ മോശം അഭിപ്രായം രൂപപ്പെടുത്തന്നതിന് എം.എല്‍.എയുടെ പോസ്റ്റ് ഇയാക്കിയെന്നാണ് പാര്‍ട്ടിയും അണികളും കരുതുന്നത്.
പ്രധാനമന്ത്രി മോദി പ്രചാരണത്തിനെത്തിയിട്ടും എല്‍.ഡി.എഫ്. മുന്നോട്ടുകുതിച്ചുകൊണ്ടിരിക്കുകയായിരുന്നുവെന്നും ആ കുതിപ്പാണ് ഒരു എഫ്.ബി. പോസ്റ്റ് അലങ്കോലമാക്കിയതെന്നുമാണ് പൊതുവായ വിലയിരുത്തല്‍. അതുകൊണ്ടുതന്നെ ബാലചന്ദ്രനെതിരേ കടുത്ത നടപടിയല്ലാതെ ജില്ലാ നേതൃത്വത്തിനു വേറെ വഴിയില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.