ക്ഷേത്ര പരിസരം വൃത്തിയാക്കും,കേരളത്തിലെ വീടുകളില്‍ വിളക്ക് തെളിക്കും; 22ന് അയോധ്യ ആഘോഷം,,

തിരുവനന്തപുരം: അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ദിനം കേരളത്തില്‍ വിപുലമായി ആഘോഷിക്കാന്‍ കേരള ബി ജെ പി ഘടകത്തിന്റെ തീരുമാനം.

അയോധ്യ രാമ ക്ഷേത്ര പ്രതിഷ്ഠാ ദിനമായ ജനുവരി 22 ന് വിപുലമായ ആഘോഷങ്ങള്‍ സംഘടിപ്പിക്കാനാണ് തീരുമാനമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ വ്യക്തമാക്കി. ആഘോഷങ്ങളുടെ ഭാഗമായി അന്നേദിവസം കേരളത്തിലെ ക്ഷേത്ര പരിസരത്ത് ബി ജെ പി പ്രവര്‍ത്തകര്‍ ശുചീകരണ പ്രവര്‍ത്തനം നടത്തുമെന്നും വീടുകളില്‍ വിളക്ക് തെളിയിക്കുമെന്നും സുരേന്ദ്രന്‍ വിവരിച്ചു.

അയോധ്യ രാമ ക്ഷേത്ര പ്രതിഷ്ഠാ ദിനം ആഘോഷിക്കാന്‍ കേരളത്തിലെ കോണ്‍ഗ്രസ് എന്തിനാണ് മടിച്ചുനില്‍ക്കുന്നതെന്നും ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ ചോദിച്ചു. കര്‍ണാടക സര്‍ക്കാരും കര്‍ണാടകയിലെ കോണ്‍ഗ്രസും അയോധ്യ രാമ ക്ഷേത്ര പ്രതിഷ്ഠാ ദിനം ആഘോഷിക്കാന്‍ തീരുമാനിച്ചത് ചൂണ്ടികാട്ടിയായിരുന്നു സുരേന്ദ്രന്റെ ചോദ്യം. കര്‍ണാടക കോണ്‍ഗ്രസ് ആഘോഷിക്കാന്‍ തീരുമാനിച്ചു, യു പിയിലും മധ്യപ്രദേശിലും കോണ്‍ഗ്രസ് ഇത് തന്നെ ചെയ്യുന്നു. 

കേരളത്തിലെ കോണ്‍ഗസ് എന്ത് പരിപാടിയാണ് അയോധ്യ രാമ ക്ഷേത്ര പ്രതിഷ്ഠാ ദിനത്തില്‍ ആസൂത്രണം ചെയ്യുന്നതെന്നും സുരേന്ദ്രന്‍ ചോദിച്ചു. ഉന്നത കോണ്‍ഗ്രസ് നേതാവ് കേരളത്തിലെ എം പിയാണെന്നും സുരേന്ദ്രന്‍ ചൂണ്ടികാട്ടി. 

ഹിന്ദു വികാരത്തിന് എതിരാണോ കോണ്‍ഗ്രസെന്ന് സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട സുരേന്ദ്രന്‍, ആരുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് കേരളത്തിലെ കോണ്‍ഗ്രസ് അയോധ്യ ദിനം ആഘോഷിക്കാത്തതെന്നും ചോദിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !