മലയാളികളുടെ പ്രിയ താരമാണ് ജഗദീഷ്. ജയറാമിനെ നായകനാക്കി മിഥുൻ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന 'എബ്രഹാം ഓസ്ലര്' എന്ന ചിത്രത്തില്‍ ഫോറൻസിക് സര്‍ജനായാണ് ജഗദീഷ് എത്തുന്നത്.ജഗദീഷിന്റെ ഭാര്യ രമയും ഒരു ഫോറൻസിക് സര്ജൻ ആയിരുന്നു. കഴിഞ്ഞ വര്‍ഷമായിരുന്നു അവര്‍ ലോകത്തോട് വിടപറഞ്ഞത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചും ഭാര്യ രമയെ കുറിച്ചും ഒരു പരിപാടിയില്‍ ജഗദീഷ് പങ്കുവച്ച വാക്കുകള്‍ ശ്രദ്ധ നേടുന്നു. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ പോസ്റ്റ്മോര്‍ട്ടം ചെയ്തിട്ടുള്ളത് തന്റെ ഭാര്യ രമയാണെന്ന് ജഗദീഷ് പറയുന്നു.
ഏഴാം പാതിര 7 TH മിഡ്നൈറ്റ്': ടൈറ്റില്‍ ലോഞ്ചിംഗ് സോഫിയ പോള്‍ നിര്‍വ്വഹിച്ചു.
ജഗദീഷ് പങ്കുവച്ചത് ഇങ്ങനെ,
എനിക്ക് കഥാപരമായി പറയാൻ പറ്റില്ല. അല്ലാതെ എനിക്ക് ഒരു ഇമോഷൻ വെച്ചിട്ട് സംസാരിക്കാൻ പറ്റും. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ പോസ്റ്റ്മോര്‍ട്ടം ചെയ്തിട്ടുള്ളത് എന്റെ ഭാര്യയാണ്. റെക്കോര്‍ഡ് നമ്പറാണ്. ഇരുപത്തിനായിരത്തില്പരം പോസ്റ്റ് മോര്‍ട്ടം ചെയ്തിട്ടുണ്ട്.
അതിലെ ഇമോഷൻസ് ഭീകരമാണ്. സാധാരണ സര്ജൻമാരെ പോലെയല്ല ഇവര്‍ ഇത് ചെയ്യുന്നു… ഇതില്‍ സത്യം എന്താണെന്ന് വേര്‍തിരിക്കുന്നു. ഇതില്‍ ചില കാര്യങ്ങള്‍ എന്നോട് വന്ന് പറഞ്ഞിട്ടുണ്ട്. കാരണം പ്രെഗ്നന്റ് ലേഡീസ് ആക്സിഡന്റലി മരിക്കുമ്പോള്‍ പോസ്റ്റ്മോര്‍ട്ടം ചെയ്യുമ്പോള്‍ വയറില്‍ കുട്ടിയുമുണ്ടാവും. അതിന്റെ ഇമോഷൻസ് വൈകുന്നേരം വന്നിട്ട് എന്നോട് പറഞ്ഞിട്ടുണ്ട്.
ഫോറൻസിക് സര്‍ജൻസ് ആഹാരം കഴിക്കുന്നത് മോര്‍ച്ചറിയുടെ തൊട്ട് അടുത്ത മുറിയിലിരുന്നാണ്. എനിക്ക് അതിനകത്തോട്ട് കടക്കാൻ തന്നെ പേടിയാണ്. എന്റെ കുട്ടികള്‍ നേരത്തെ സ്കൂള്‍ വിട്ടുവരുമ്പോള്‍ രമയുടെ ഫോറൻസിക് സര്‍ജൻസിനായുള്ള റൂമില്‍ പോയി റിലാക്സ് ചെയ്യും. പക്ഷെ എനിക്ക് അത് പറ്റില്ല. അതിനകത്ത് ഇരിക്കാൻ എനിക്ക് മടിയാണ്.
എന്റെ ഈ സിനിമയിലെ കഥാപാത്രത്തിനും അതിന്റെതായ ഇമോഷൻസുണ്ട്. അത് എന്താണെന്ന് മനസ്സിലാകണമെങ്കില്‍ സിനിമ കാണണം. എന്റെ ക്യാരക്ടറുമായിട്ട് എന്റെ ഭാര്യയുടെ പ്രൊഫഷൻ എത്രത്തോളം ചേര്‍ന്നിരിക്കുന്നുവെന്ന് സിനിമ കാണുമ്പോഴേ നിങ്ങള്‍ക്ക് മനസിലാവു.
ജീവിച്ചിരുന്നെങ്കില്‍ എന്റെ ഈ മാറ്റം കണ്ടിട്ട് ഏറ്റവും അധികം സന്തോഷിക്കുമായിരുന്നത് രമയാണ്. അതില്‍ എനിക്ക് യാതൊരു സംശയവുമില്ല. ഞാൻ ഇപ്പോള്‍ ചെയ്യുന്ന പോലെയുള്ള കഥാപാത്രങ്ങള്‍ ഞാൻ ചെയ്ത് കാണാനായിരുന്നു രമ ആഗ്രഹിച്ചിരുന്നത്.'- ജഗദീഷ് പറയുന്നു.