വാങ്ങിയ സാധനങ്ങളുടെ പണം നല്‍കാതെ പോകാൻ യുവാവിന്റെ ശ്രമം; തടഞ്ഞ ഉടമയ്ക്ക് മര്‍ദനം; മലയാളി മനാമയില്‍ മരിച്ചു,

ബഹ്റൈൻ: ബഹ്റൈനിലെ മനാമയില്‍ മലയാളിക്ക് കടയില്‍ സാധനം വാങ്ങാനെത്തിയ യുവാവിന്റെ മർദനം. പരിക്കേറ്റ കോഴിക്കോട് സ്വദേശി മരിച്ചു.

കടയില്‍നിന്നു സാധനങ്ങള്‍ വാങ്ങി പണം നല്‍കാതെ പോകാൻ ശ്രമിച്ച യുവാവിനെ തടഞ്ഞ കക്കോടി ചെറുകുളം സ്വദേശിയായ കൊയമ്പുറത്തു ബഷീർ (57) ആണ് ചൊവ്വാഴ്ച കൊല്ലപ്പെട്ടത്. സംഭവത്തില്‍ ബഹ്‌റൈൻ സ്വദേശിയായ യുവാവിനെ അറസ്റ്റ് ചെയ്തു.

ഇരുപത്തിയഞ്ച് വർഷമായി റിഫയിലെ ഹാജിയാത്തില്‍ കോള്‍ഡ് സ്റ്റോർ നടത്തി വരികയായിരുന്നു ഇദ്ദേഹം. യുവാവു പണം നല്‍കാതെ പോകാൻ ശ്രമിച്ചതു ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ വാക്കേറ്റത്തില്‍ ബഷീറിന് മർദനമേറ്റു. 

ബോധരഹിതനായി വീണ ബഷീറിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബഷീറിന്റെ മൃതദേഹം ഇന്നലെരാവിലെ നാട്ടിലെത്തിച്ചതായി ബന്ധുക്കള്‍ അറിയിച്ചു. ഭാര്യ: ഹയറുന്നിസ. മക്കള്‍: ഫബിയാസ്, നിഹാല്‍, നെഹല.


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !