തൃശൂർ: വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിലെ മുന്നൊരുക്കങ്ങള്‍ അതിവേഗം തുടങ്ങാനാണ് ദേശീയ നേതൃത്വത്തിന്റെ തീരുമാനം. എന്‍ഡിഎ മുന്നണിയില്‍ ബിജെപി ഭരിക്കുന്ന മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളുടെ ലിസ്റ്റ് രണ്ടാഴ്ചക്കുളളില്‍ നല്‍കാനാണ് കേന്ദ്രനേതൃത്വത്തിന്റെ നിര്‍ദേശം.
നാലുസംസ്ഥാനങ്ങളില് കഴിഞ്ഞ മാസം നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ നേരത്തെ സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചത് ഗുണകരമായെന്നാണ് ദേശീയ നേതൃത്വത്തിന്റെ വിലയിരുത്തല്‍. ഫെബ്രുവരി 20-നകം തെരഞ്ഞെടുപ്പ് കമ്മീഷന് ലോക്സഭാ തെരഞ്ഞെടുപ്പ് വിജ്ഞാപനം നടത്തുമെന്നാണ് സൂചന.
കേരളമുള്‍പ്പെടെയുളള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കേരളത്തില്‍ ബിജെപി എ ക്ലാസ് മണ്ഡലങ്ങളായി പരിഗണിക്കുന്നത് തൃശൂര്‍, തിരുവനപുരം, കാസര്‍കോട് എന്നിവടങ്ങളാണ്.
ആറ്റിങ്ങല്‍, പത്തനംതിട്ട, പാലക്കാട് എന്നിവടങ്ങളില്‍ പാര്‍ട്ടിക്ക് വോട്ടുഷെയറില്‍ നല്ലമാര്ജിനുണ്ട്. തൃശൂരില്‍ സുരേഷ് ഗോപിക്കായി ചുമരെഴുത്തും പ്രചാരണവും തുടങ്ങിയിട്ടുണ്ട്.
ആറ്റിങ്ങലില്‍ കേന്ദ്രവിദേശകാര്യ സഹമന്ത്രി വി മുരളീധരനും തിരുവനന്തപുരത്ത് ഐ ടി മന്ത്രി രാജീവ് ചന്ദ്രശേഖറും പരിഗണനയിലുണ്ട്. സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് മത്സരിക്കുന്നില്ലെന്നു ദേശീയ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ബിജെപി അന്തിമപട്ടികയില്‍ വിവിധ മണ്ഡലങ്ങളിലായി ശോഭസുരേന്ദ്രന്‍, എം ടി രമേശ്, പി കെ കൃഷ്ണദാസ്, എ പി അബ്ദുല്ലക്കുട്ടി തുടങ്ങിയവരെയും പരിഗണിക്കുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.