ബാലേട്ടനും മക്കളും വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും കണ്ടപ്പോള്‍;

കുടുംബസദസ്സുകളുടെ ഇഷ്ടം കവർന്ന ചിത്രങ്ങളില്‍ ഒന്നായിരുന്നു മോഹൻലാല്‍ കേന്ദ്രകഥാപാത്രമായി എത്തിയ 'ബാലേട്ടൻ',ചിത്രത്തില്‍ മോഹൻലാലിന്റെയും ദേവയാനിയുടെയും മക്കളായി എത്തിയ കുട്ടിക്കുറുമ്പികളെയും മലയാളികള്‍ക്ക് അത്ര പെട്ടെന്ന് മറക്കാനാവില്ല.

സഹോദരിമാരായ ഗോപികയും കീർത്തനയുമായിരുന്നു ചിത്രത്തില്‍ 'ബാലേട്ടന്റെ' മക്കളായി എത്തിയത്.

വർഷങ്ങള്‍ക്കു ശേഷം ബാലേട്ടനും മക്കളും കണ്ടുമുട്ടിയതിന്റെ വീഡിയോ പങ്കുവച്ചിരിക്കുകയാണ് നടൻ ഗോവിന്ദ് പത്മസൂര്യ. 

ബാലേട്ടന്റെ മക്കളില്‍ ഒരാള്‍ ഈ മാസം പത്മസൂര്യയുടെ ജീവിതപങ്കാളിയാവാൻ പോവുകയാണ്. ജനുവരി 28നാണ് നടി ഗോപിക അനിലും ജിപിയും തമ്മിലുള്ള വിവാഹം.

വിവാഹത്തിന് മോഹൻലാലിനെ ക്ഷണിക്കാൻ പോയപ്പോള്‍ പകർത്തിയ വീഡിയോ ആണ് ജിപി ഇപ്പോള്‍ പങ്കുവച്ചിരിക്കുന്നത്.

ബാലേട്ടന്റെ മക്കളായി എത്തിയ ഗോപിക ഇന്നൊരു ആയുർവേദ ഡോക്ടറാണ്. കീർത്തനയാവട്ടെ എഞ്ചിനീയറിംഗ് വിദ്യാർത്ഥിനിയും. കോഴിക്കോട് വെസ്റ്റ്ഹില്‍ സ്വദേശികളാണ് ഇരുവരും.

സീകേരളത്തിലെ കമ്പിനി എന്ന സീരിയലില്‍ ഇരുവരും ഒന്നിച്ച്‌ അഭിനയിച്ചിരുന്നു. കമ്പിനി, പദ്മിനി എന്നീ കഥാപാത്രങ്ങളെയാണ് ഗോപികയും കീർത്തനയും അവതരിപ്പിച്ചത്. മുൻപ് 'അമ്മത്തൊട്ടില്‍' എന്ന സീരിയലില്‍ ഗോപികയും 'മാംഗല്യം' എന്ന സീരിയലില്‍ കീർത്തനയും അഭിനയിച്ചിരുന്നു.

ബിജു മേനോന്റെ 'ശിവം' എന്ന ചിത്രത്തിലായിരുന്നു ഗോപിക ആദ്യമായി അഭിനയിച്ചത്. ചിത്രത്തില്‍ ബിജു മേനോന്റെ മകളുടെ വേഷമായിരുന്നു ഗോപികയ്ക്ക്. 

കീർത്തനയുടെ ആദ്യചിത്രം 'സീതാകല്യാണം' ആണ്. 'പാഠം ഒന്ന് ഒരു വിലാപം', 'സദാനന്ദന്റെ സമയം' എന്നീ ചിത്രങ്ങളിലും കീർത്തന അഭിനയിച്ചു. അതിനു ശേഷമാണ് ഗോപികയും കീർത്തനയും ഒന്നിച്ച്‌ 'ബാലേട്ടനി'ല്‍ അഭിനയിക്കുന്നത്.

സാന്ത്വനം സീരിയലില്‍ അഞ്ജലിയെന്ന കഥാപാത്രത്തെ അവതരിപ്പിച്ചുവരികയാണ് ഗോപിക ഇപ്പോള്‍.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !