തിരുവനന്തപുരം: ഇടതുപക്ഷത്തിനും സര്‍ക്കാരിനുമെതിരെ വിമര്‍ശനവുമായി മുന്‍ മന്ത്രി ജി. സുധാകരന്. നമ്മള് നമ്മളെ തന്നെ പുകഴ്ത്തിക്കൊണ്ടിരിക്കുകയാണെന്നും അത് തമ്പുരാക്കന്മാരുടെ മനോഭാവമാണെന്നും അദ്ദേഹം വിമര്‍ശിച്ചു.
'അപേക്ഷിച്ചാല്‍ ആ ദിവസം മുതല്‍ പെന്ഷന് നല്‍കണം, അപേക്ഷ കണ്ടെത്തുന്ന ദിവസം മുതലല്ല. പെന്ഷന് അപേക്ഷിച്ചാലും പാസാക്കില്ല. ഇടതുപക്ഷ പഞ്ചായത്ത് പ്രസിഡന്റുമാര്‍ ചിലര്‍ക്കെല്ലാം സൂക്കേട് കൂടുതലാണ്. അവരൊന്നും കൊടുക്കില്ല. എന്നിട്ട് അവരുടെ വീടിന് മുൻപില് ഓണക്കാലത്ത് പോയിരുന്ന് നാണം കെടുത്തി. നോട്ടീസ് ഒട്ടിച്ചപ്പോഴേ വിളിച്ചുകൊടുത്തു അദ്ദേഹം പറഞ്ഞു.
'നിലത്തെഴുത്ത് കളരി എന്നൊരു വാചകം പോലും ഏറെ പുരോഗമനം പറയുന്ന കേരളത്തിലെ വിദ്യാഭ്യാസമന്ത്രിക്ക് അറിയില്ല. ഒരു എം.എല്‍.എയും നിയമസഭയില്‍ ഇപ്പോള്‍ മിണ്ടാറില്ലല്ലോ. ഞങ്ങളൊക്കെ മിണ്ടിയിരുന്നു. നിയമസഭയില്‍ പറഞ്ഞിട്ടാണ് ആശാ വര്‍ക്കര്‍മാര്‍ക്ക് 1,000 രൂപ ഗ്രാന്‍ഡ് മാസം നേടിയെടുത്തത്', ജി. സുധാകരന് കൂട്ടിച്ചേര്‍ത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.