കോട്ടയം; ജീവിക്കാന്‍ മാര്‍ഗമില്ലാത്തതിനെ തുടര്‍ന്ന് ദയാവധത്തിനു ഹൈക്കോടതിയിലും സുപ്രീംകോടിതിയിലും അനുമതി തേടാനൊരുങ്ങി കുടുംബം..jpeg)
സ്മിതയുടെ ഇളയ രണ്ടു കുട്ടികളായ സാന്ട്രിന്, സാന്റിനോ എന്നിവര്‍ അപൂര്‍വ രോഗബാധിതരാണ്.കുട്ടികളില്‍ അപൂര്‍വരോഗം കണ്ടെത്തിയതിനെത്തുടര്‍ന്ന് ഡല്‍ഹിയില്‍ നഴ്സുമാരായി ജോലി ചെയ്തിരുന്ന സ്മിതയും ഭര്‍ത്താവും ജോലി ഉപേക്ഷിച്ച് നാട്ടിലെത്തി.
വീടും സ്ഥലവും ഈട് വച്ച് വായ്പ എടുത്തും സുമനസ്സുകളുടെ സഹായത്തോടെയുമായിരുന്നു ഇവര്‍ കഴിഞ്ഞിരുന്നത്. എന്നാല്‍ കുട്ടികളുടെ ചികിത്സയ്ക്കും ദൈനംദിന ചെലവുകള്‍ക്കുമായി ബുദ്ധിമുട്ടുന്ന സാഹചര്യത്തില്‍ ജോലിക്കായി പല വാതിലുകള്‍ മുട്ടിയെങ്കിലും ഫലമുണ്ടായില്ല.
പഞ്ചായത്തില്‍ അപേക്ഷ നല്‍കിയതിനെത്തുടര്‍ന്നു കൊഴുവനാല്‍ പഞ്ചായത്തു കമ്മിറ്റി സ്മിതയ്ക്ക് ജോലി നല്കാന് തീരുമാനിച്ചു.പഞ്ചായത്തു സമിതിയുടെ റിപ്പോര്‍ട്ട് സര്‍ക്കാരിനെ അറിയിക്കാന്‍ പഞ്ചായത്ത് സെക്രട്ടറി തയാറാകാത്തത് ജോലി ലഭിക്കുന്നതിനു തടസ്സമായി. പിന്നീട് മനുഷ്യാവകാശ കമ്മിഷനെ സമീപിച്ചതിനു ശേഷമാണ് സെക്രട്ടറി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
എന്നാല്‍ ജോലി നല്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. ദൈനം ദിനം ചിലവുകള്‍ക്കും മരുന്നുകളും വാങ്ങാന്‍ ബുദ്ധിമുട്ടുന്ന സാഹചര്യത്തിലാണ് ദയാവധത്തിന് അനുമതി നല്‍കണമെന്നു ആവശ്യപ്പെട്ട് സുപ്രീം കോടതിയെയും ഹൈക്കോടതിയെയും സമീപിക്കാനൊരുങ്ങുന്നതെന്നു സ്മിതയും സേവ് ദ് ഫാമിലി പ്രസിഡന്റ് കെ. മുജീബ്, വൈസ്പ്രസിഡന്റ് ഐ. നൗഷാദ്, ട്രഷറര്‍ ജോഷ്വ ചാക്കോ എന്നിവരും അറിയിച്ചു.





.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.