ഷൈൻ ടോം ചാക്കോയെ നായകനാക്കി കമല്‍ സംവിധാനം ചെയ്യുന്ന കോമഡി എന്റര്ടെയ്നര് 'വിവേകാനന്ദൻ വൈറലാണ്' എന്ന സിനിമയുടെ ടീസര്‍ എത്തി.
ഷൈൻ ടോം ചാക്കോയുടെ പ്രകടനം തന്നെയാണ് ടീസറിന്റെ പ്രധാന ആകര്‍ഷണം. സ്വാസിക നായികയായെത്തുന്നു. പ്രണയവും സൗഹൃദവും നൊമ്ബരവുമെല്ലാം നിറഞ്ഞ നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകഹൃദയങ്ങള്‍ കവര്‍ന്ന സംവിധായകന് കമലിന്റെ തിരിച്ചുവരവ്കൂടിയാകും ഈ സിനിമ.നെടിയത്ത് പ്രൊഡക്ഷന്‍:സിന്റെ ബാനറില്‍ നെടിയത്ത് നസീബും പി.എസ്. ഷെല്ലി രാജും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന്റെ രചനയും കമല്‍തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത്.
നര്‍മ്മത്തില്‍ പൊതിഞ്ഞ് സാമൂഹികപ്രാധാന്യമുള്ള ഒരു വിഷയം ചര്‍ച്ച ചെയ്യുന്ന ചിത്രത്തില്‍ ഷൈൻ ടോം ചാക്കോ ടൈറ്റില്‍ കഥാപാത്രത്തിലെത്തുന്നു. മെറീന മൈക്കിള്‍, ജോണി ആന്റണി, മാലാ പാര്‍വതി,മഞ്ജു പിള്ള, നീന കുറുപ്പ്, ആദ്യാ, സിദ്ധാര്‍ഥ് ശിവ.
ശരത് സഭ, പ്രമോദ് വെളിയനാട്, ജോസുകുട്ടി, രമ്യ സുരേഷ്, നിയാസ് ബക്കര്‍, സ്മിനു സിജോ, വിനീത് തട്ടില്‍, അനുഷാ മോഹൻ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ചിത്രത്തിന്റെ ഛായാഗ്രഹണം പ്രകാശ് വേലായുധനും എഡിറ്റിങ് രഞ്ജന്‍ എബ്രഹാമും നിര്‍വഹിക്കുന്നു.
ബി.കെ. ഹരിനാരായണന്റെ വരികള്‍ക്ക് സംഗീതം പകരുന്നത് ബിജിബാലാണ്. കോ-പ്രൊഡ്യൂസേഴ്സ് കമലുദ്ധീൻ സലീം, സുരേഷ് എസ്.എ.കെ., ആര്‍ട്ട് ഡയറക്ടര്‍ ഇന്ദുലാല്‍, വസ്ത്രാലങ്കാരം സമീറാ സനീഷ്, മേക്കപ്പ് പാണ്ഡ്യന്, പ്രൊഡക്ഷന്‍ കണ്ട്രോളര് ഗിരീഷ് കൊടുങ്ങല്ലൂര്‍.
ചീഫ് അസോഷ്യേറ്റ് ഡയറക്ടര്‍ ബഷീര്‍ കാഞ്ഞങ്ങാട്, സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ സലീഷ് പെരിങ്ങോട്ടുകര, പ്രൊഡക്ഷന്‍ ഡിസൈനര്‍ ഗോകുല്‍ ദാസ്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് എസ്സാന്‍ കെ എസ്തപ്പാന്, പ്രൊഡക്ഷൻ മാനേജര്‍ നികേഷ് നാരായണൻ, പിആര്‍ഒ വാഴൂര്‍ ജോസ്, ആതിരാ ദില്‍ജിത്ത്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ് അനൂപ് സുന്ദരൻ. ലിസ്റ്റിന് സ്റ്റീഫന്റെ മാജിക് ഫ്രെയിംസ് ആണ് ചിത്രം വിതരണം ചെയ്യുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.