സുഹൃത്തല്ല കാമുകിയാണ്, അതിലൊരു സംശയവും ഇല്ല. അവസാനം വരെയും മറക്കാൻ പറ്റില്ല!!! ഞങ്ങള്‍ക്കിടയില്‍ സംഭവിച്ചത്,,

 കമല്‍ ഹാസനെയും ശ്രീവിദ്യയേയും അറിയാത്തവര്‍ ആരും ഉണ്ടാകില്ല. മലയാളികള്‍ എക്കാലത്തും മനസ്സില്‍ ഓര്‍ക്കുന്ന ഇഷ്ട നായിക.എന്നാല്‍ ഇരുവരും തമ്മിലുളള പ്രണയം സിനിമാ ലോകത്ത് ഏറെ ചര്‍ച്ചയായതാണ്. 1975 ല്‍ പുറത്തിറങ്ങിയ അപൂര്‍വ രാഗങ്ങള്‍ എന്ന സിനിമയ്ക്കിടെയാണ് കമലും ശ്രീവിദ്യയും അടുക്കുന്നത്. എന്നാല്‍ അധികകാലം ഈ ബന്ധം മുന്നോട്ട് പോയില്ല. 

ശ്രീവിദ്യയിമായി അകന്ന കമല്‍ നര്‍ത്തകി വാണി ഗണപതിയെ വിവാഹം ചെയ്തു. വാണി ഗണപതിയുമായുള്ള വിവാഹബന്ധം പത്ത് വര്‍ഷത്തിനുള്ളില്‍ അവസാനിച്ചു. ഇതിനിടെ നടി സരികയ്ക്കൊപ്പം കമല്‍ പുതിയൊരു ജീവിതം തുടങ്ങി. 

ഈ ബന്ധത്തില്‍ ശ്രുതി ഹാസൻ, അക്ഷര ഹാസൻ എന്നീ മക്കളും ജനിച്ചു. സരികയുമായുള്ള ബന്ധം അവസാനിച്ച ശേഷം നടി ഗൗതമിയുമായി ലിവിംഗ് ടുഗെദര്‍ റിലേഷൻഷിപ്പിലേക്കും കമല്‍ ഹാസൻ കടന്നു. എന്നാല്‍ 2016 ല്‍ ഈ ബന്ധവും അവസാനിച്ചു. ഇന്ന് സിനിമയ്ക്കൊപ്പം രാഷ്ട്രീയത്തിലും കമല്‍ സാന്നിധ്യം അറിയിക്കുന്നുണ്ട്.

എന്നാല്‍ തങ്ങള്‍ തമ്മിലുണ്ടായിരുന്ന പ്രണയത്തെക്കുറിച്ച്‌ പിന്നീട് തുറന്ന് സംസാരിക്കാൻ കമലോ ശ്രീവിദ്യയോ മടിച്ചിട്ടില്ല. കമല്‍ ഹാസനെ വിവാഹം ചെയ്യാൻ തീരുമാനിച്ചിരുന്നു. ഒരു അഭിമുഖത്തില്‍ അപൂര്‍വരാഗങ്ങളില്‍ ശ്രീവിദ്യക്കൊപ്പമുള്ള ഒരു ഫോട്ടോ കാണിച്ചപ്പോഴാണ് കമല്‍ ഹാസൻ ഓര്‍മ്മ പങ്കുവെച്ചത്. 

പത്തൊൻപത് വയസിലാണ് ഈ ഫോട്ടോയെടുത്തതെന്ന് കമല്‍ ഹാസൻ പറഞ്ഞു. ആത്മസുഹൃത്താണോ എന്ന് ചോദിച്ചപ്പാേള്‍ സുഹൃത്തല്ല കാമുകിയാണ്, അതിലൊരു സംശയവും ഇല്ലെന്ന് കമല്‍ മറുപടി നല്‍കി. 

ഈ സിനിമയിലെ കഥാപാത്രങ്ങളെ പോലെ പ്രണയത്തിലായതാണോ എന്നറിയില്ല. പക്ഷെ അവസാനം വരെയും മറക്കാൻ പറ്റാതെ ഇരുവര്‍ക്കുമിടയില്‍ ആ സ്നേഹം ഉണ്ടായിരുന്നു. അത് കല്യാണത്തില്‍ എത്തേണ്ട ആവശ്യമില്ലെന്നും കമല്‍ ഹാസൻ വ്യക്തമാക്കി.,

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !