മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി രഞ്ജിത്ത് സംവിധാനം ചെയ്ത് 2009 ല്‍ പുറത്തിറങ്ങിയ ചിത്രമാണ് 'പാലേരി മാണിക്യം, ഒരു പാതിരാ കൊലപാതകത്തിന്റെ കഥ'
നൂതന സാങ്കേതിക സംവിധാനങ്ങളോടുകൂടി 4കെ പതിപ്പാണ് വീണ്ടും തിയേറ്ററുകളിലേക്കെത്തുന്നത്. ചിത്രത്തില്‍ മുരിക്കൻ കുന്നത്ത് അഹമ്മദ് ഹാജിയെന്ന ക്രൂരനായ വില്ലൻ കഥാപാത്രം ഏറെ ജനശ്രദ്ധ നേടിയിരുന്നു. ചിത്രത്തിലെ അഭിനയത്തിലൂടെ നടി ശ്വേത മേനോൻ മികച്ച നടിക്കുള്ള അവാർഡും ആ വർഷം സ്വന്തമാക്കി. 2009ല്‍ ഗോവൻ അന്താരാഷ്ട്ര ചലച്ചിത്ര മേളയിലും ചിത്രം പ്രദർശിപ്പിച്ചു.
മൈഥിലി, ശ്രീനിവാസൻ, സിദ്ദിഖ്,സുരേഷ് കൃഷ്ണ, മുഹമ്മദ് മുസ്തഫ, ശശി കലിംഗ, ടി ദാമോദരൻ, വിജയൻ വി നായർ, ഗൗരി മുഞ്ജല്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മഹാ സുബൈർ നിർമ്മിച്ച ചിത്രത്തിന്റെ ഛായാഗ്രഹണം ഏ വി അനൂപ് ആയിരുന്നു. മനോജ് പിള്ള, സംഗീതം-ശരത്, ബിജിബാല്‍. കഥ-ടി പി രാജീവൻ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.