കൊല്ലം: തൻ്റെ നിലപാടിനോട് യോജിക്കുന്ന സിഎംഡിയെ വേണമെന്ന് മന്ത്രി ഗണേഷ് കുമാർ ആവശ്യപ്പെട്ടതിനാല്‍ ബിജു പ്രഭാകറിനെ കെഎസ്‌ആർടിസി മേധാവി സ്ഥാനത്ത് നിന്ന് മാറ്റിയേക്കും.
ഇക്കാര്യം മന്ത്രി ഉടൻ മുഖ്യമന്ത്രിയെ അറിയിക്കും. എന്നാല്‍, ബിജുവിനെ ഗതാഗത സെക്രട്ടറി സ്ഥാനത്ത് നിന്ന് ഉടൻ മാറ്റിയേക്കില്ല. ചുമതലയേറ്റയുടൻ തന്നെ ഇ-ബസ് നഷ്ടമാണെന്ന് ഗണേഷ് കുമാർ വാദിച്ചിരുന്നു. മന്ത്രിയുടെ വാദം തെറ്റാണെന്ന് തെളിയിക്കുന്ന കെഎസ്‌ആർടിസിയുടെ റിപ്പോർട്ടാണ് പുറത്ത് വന്നിരിക്കുന്നത്.ഇതാണ് ഗണേഷ് കുമാറിനെ ചൊടിപ്പിച്ചത്.ഗണേഷ് കുമാർ ചുമതലയേറ്റതിന് പിന്നാലെ നടന്ന ചർച്ചയില്‍ കെഎസ്‌ആർടിസി എംഡി സ്ഥാനം ഒഴിയാൻ ബിജു പ്രഭാകർ സന്നദ്ധത അറിയിച്ചിരുന്നു. ജോയിൻ്റ് എംഡി പ്രമോജ് ശങ്കറിന് എംഡി സ്ഥാനം ഏപ്രിലില്‍ നല്‍കണമെന്നും അദ്ദേഹം ചെയർമാനായി തുടരുമെന്നും ബിജു പ്രഭാകർ അഭിപ്രായപ്പെട്ടു.
കഴിഞ്ഞ ഓഗസ്റ്റില്‍ ബിജു പ്രഭാകർ സിഎംഡി സ്ഥാനം ഒഴിയാനുള്ള സന്നദ്ധത ചീഫ് സെക്രട്ടറിയെ അറിയിച്ചിരുന്നു.അന്ന് മന്ത്രി ആൻ്റണി രാജു അത് തള്ളിയിരുന്നു. സാമ്പത്തിക പ്രതിസന്ധിക്കിടയിലും പ്രതിദിന വരുമാനം 9 കോടി കടന്നിരുന്നു.
ആൻ്റണി രാജു നടപ്പാക്കിയ എല്ലാ പരിഷ്കാരങ്ങളിലും ഗണേഷ് കുമാർ മാറ്റങ്ങള്‍ നിർദേശിച്ചിട്ടുണ്ട്. ഇ-ബസിന് പുറമെ ഷെഡ്യൂള്‍, ഡ്യൂട്ടി, സ്പെയർ മാറ്റം, രണ്ടര വർഷത്തിനുള്ളില്‍ നടപ്പാക്കിയ ഓണ്‍ലൈൻ പരിഷ്കാരങ്ങള്‍ എന്നിവയിലും മാറ്റങ്ങള്‍ നിർദേശിച്ചിട്ടുണ്ട്.
ഇ-ബസിൻ്റെ കാര്യത്തില്‍ മന്ത്രിയെ സി.പി.എം തിരുത്തി, എന്നാല്‍ സ്മാർട്ട് സിറ്റി, കിഫ്ബി, പി.എം ഇ-സേവ പദ്ധതികള്‍ വഴി ഇ-ബസുകള്‍ വാങ്ങുന്ന കാര്യത്തില്‍ തീരുമാനമായില്ല. ബിജു പ്രഭാകർ ഇന്നലെ രാത്രി ഓസ്‌ട്രേലിയയില്‍ നിന്ന് മടങ്ങി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.