കണ്ണൂർ: ഗവർണർക്കെതിരെ രൂക്ഷ വിമർശനവുമായി എല്‍ഡിഎഫ് കണ്‍വീനർ ഇ.പി ജയരാജൻ. പലരും പ്രതിഷേധം നേരിട്ടിട്ടുണ്ട്, പക്ഷേ ഇതുപോലെ ലക്കും ലഗാനുമില്ലാതെ അഴിഞ്ഞാടുന്ന മറ്റാരുമുണ്ടായിട്ടില്ലെന്നും പദവിയോടുള്ള ആദരവ് ദൗർബല്യമായി കാണരുതെന്നും ഇ.പി ജയരാജൻ പറഞ്ഞു.
ആരിഫ് മുഹമ്മദ് ഖാൻ കേരളത്തിന് അപമാനമാണെന്നും ജയരാജൻ പറഞ്ഞു. പ്രതിഷേധക്കെതിരെ കേസെടുക്കാൻ പറയാൻ ഗവർണർക്ക് എന്ത് അധികാരം? ഗവർണറെ കേന്ദ്രം തിരിച്ചുവിളിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.ഗവർണർ വഴിയരികില്‍ തന്നെ ഇരിക്കട്ടെയെന്നാണ് തൻ്റെ അഭിപ്രായം. ഒരു കുടയും വെള്ളവും കൊടുത്ത് അവിടെ തന്നെ ഇരുത്തണമായിരുന്നു. ഇന്ത്യയില്‍ മറ്റൊരിടത്തും ഈ പേക്കൂത്ത് കാണാൻ ആവില്ല. പദവിയോടുള്ള ആദരവ് ദൗർബല്യമായി കാണരുത്.
ഗവർണർ ചെയ്തത് ക്രിമിനല്‍ കുറ്റം, റോഡ് ഉപരോധിച്ച് മാർഗ്ഗ തടസ്സം ഉണ്ടാക്കി. ഗവർണറുടെ സുരക്ഷ വർധിപ്പിച്ച നടപടി അല്പത്തരം ആണെന്ന് പറഞ്ഞ ഇ.പി ജയരാജൻ സുരക്ഷാ ക്യാറ്റഗറി മാറ്റിയില്ലെങ്കിലും ഗവർണർ കേരളത്തില്‍ സുരക്ഷിതനാണെന്ന് കൂട്ടിച്ചേർത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.