പാലക്കാട്: കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് തോല്‍വികളില്‍ സിപിഎമ്മിന് ആറ്റിങ്ങലിനെക്കാള്‍ വലിയ അട്ടിമറിയായിരുന്നു ആലത്തൂരിലെ തോല്‍വി.
2019ല്‍ തോറ്റ പി കെ.ബിജു ഇത്തവണ മത്സരിക്കില്ല. എ കെ ബാലൻ, മന്ത്രി കെ രാധാകൃഷ്ണൻ തുടങ്ങി ഫുട്ബോള്‍ താരം ഐ എം വിജയൻ വരെ ആലത്തൂരില്‍ സിപിഎം സാധ്യതാ പട്ടികയിലുണ്ട്.
രമ്യ ഹരിദാസ് പാട്ടും പാടി ജയിച്ചപ്പോള്‍ ആലത്തൂരിലെ തോല്‍വി സിപിഎമ്മിനെ സംബന്ധിച്ച് ചങ്ക് പിളര്‍ക്കുന്ന തോല്‍വിയായിരുന്നു. അതും ചെറിയ തോല്‍വിയല്ല. ഒരൊന്നന്നര തോല്‍വി. ഒന്നൊര ലക്ഷത്തിലേറെ വോട്ടിന്റെ തോല്‍വി. കൈവിട്ട കോട്ട തിരിച്ചുപിടിക്കാൻ ആലത്തൂരില്‍ സിപിഎമ്മിന്റെ മുഖം ആരാകും?
ഒന്നാം പേര് എ കെ ബാലന്റെ തന്നെ. ബാലൻ ഇപ്പോള്‍ ഫ്രീയാണ്. കേന്ദ്രകമ്മിറ്റിയംഗം എന്ന നിലയില്‍ പ്രായ മാനദണ്ഡത്തില്‍ സിപിഎമ്മില്‍ അവസാന ടേമാണ്. പാര്‍ട്ടി നേതൃത്വത്തില്‍ നിന്നും മാറിയാലും, ജയിച്ചാല്‍ സീനിയര്‍ നേതാവിനെ എംപി എന്ന നിലയില്‍ പ്രവര്‍ത്തനരംഗത്ത് നിര്‍ത്താം.
എ കെ ബാലനെ സംബന്ധിച്ചിടത്തോളം മുൻപ് പ്രതിനിധാനം ചെയ്ത തരൂര്‍ സീറ്റും ആലത്തൂര്‍ മണ്ഡലത്തിലാണ്. എ കെ ബാലൻ അല്ലെങ്കില്‍ മന്ത്രി കെ രാധാകൃഷ്ണൻ വരുമോ? ആലോചനയുണ്ട്. പിന്നാക്ക വിഭാഗങ്ങളെ കൂട്ടിയോജിപ്പിച്ചുള്ള സിപിഎം സംഘടന ദളിത് ശോഷണ്‍ മുക്തി മഞ്ചിന്റെ ദേശീയ ഭാരവാഹി കൂടിയാണ് കെ രാധാകൃഷ്ണൻ. മന്ത്രി മത്സരിച്ചാല്‍ വിജയിക്കുമെന്ന പാര്‍ട്ടിക്കുള്ളിലെ പള്‍സാണ് കെ രാധാകൃഷ്ണന്റെ പ്ലസ്.
ആലത്തൂരില്‍ കെ രാധാകൃഷ്ണന് വിജയിച്ചാല്‍ സിപിഎം സ്ഥിരമായി ജയിക്കുന്ന രാധാകൃഷ്ണന്റെ ചേലക്കര നിയമസഭാ സീറ്റില്‍ ചോയ്സുണ്ടെന്നതാണ് സിപിഎമിന്റെ ധൈര്യം. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി കെ ബിജുവിനെ മത്സരിപ്പിക്കാം.
സംസ്ഥാന നേതൃത്വത്തില്‍ നിന്നും തൃശൂര്‍ ജില്ലയുടെ ചുമതലയും പി കെ ബിജുവിനാണ്. മന്ത്രിയാകുമോ എന്നതൊക്കെ മത്സരഫലം തീരുമാനിക്കും. കുന്നംകുളം മുൻ ഏരിയ സെക്രട്ടറിയും ഇപ്പോള്‍ സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ ടി കെ വാസുവാണ് സാധ്യതാ പട്ടികയിലെ മറ്റൊരു പ്രധാനി.
പട്ടികയില്‍ പിന്നെയുള്ളതാണ് സിപിഎമ്മിലെ സമീപകാലത്തെ സര്‍പ്രൈസ് എൻട്രി. മുൻ ഫുട്ബോള്‍ താരം ഐ എം വിജയൻ. നേരത്തെ കോണ്‍ഗ്രസ് അനുഭാവിയായിരുന്ന വിജയൻ, അടുത്ത കാലത്ത് സിപിഎം സംഘടനയായ പട്ടികജാതി ക്ഷേമ സമിതിയില്‍ അംഗത്വമെടുത്തിട്ടുണ്ട്.
മണ്ഡലത്തിലെ സിപിഎം നേതൃത്വത്തിന്റെ മനസില്‍ മുൻ ഫുട്ബോള്‍ താരവുമുണ്ടെങ്കിലും സെലിബ്രിറ്റികളെ ഇറക്കുന്നതില്‍ സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനമാണ് പ്രധാനം. ഈ മാസം അവസാനം നടക്കുന്ന കേന്ദ്രകമ്മിറ്റി യോഗത്തിന് ശേഷം സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകള്‍ ആലത്തൂരില്‍ അവസാന ലാപ്പിലെത്തും.




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.