തമിഴ്നാട്ടില്‍ മൂത്രം കലര്‍ത്തിയ ശീതളപാനീയം ദളിത് വിദ്യാര്‍ത്ഥിയെ കുടിപ്പിച്ച സഹപാഠികള്‍ക്കെതിരെ നടപടി,,

ചെന്നൈ: ദളിത് വിദ്യാർത്ഥിയെ മൂത്രം കുടിപ്പിച്ച സംഭവത്തില്‍ രണ്ട് സഹപാഠികള്‍ക്കെതിരെ നടപടിയുമായി തിരുച്ചിറപ്പളളി തമിഴ്നാട് ദേശീയ നിയമ സർവ്വകലാശാല.

അവസാന വർഷ ബിരുദ വിദ്യാർത്ഥികളായ രണ്ട് പേരെ ഒരു വർഷത്തേക്ക് വിലക്കിയതായി സർവ്വകലാശാല അറിയിച്ചു.

അധ്യാപക സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇരുവരെയും സെമസ്റ്റർ പരീക്ഷ എഴുതാൻ അനുവദിക്കില്ലെന്നും രജിസ്ട്രാർ വ്യക്തമാക്കി.

ഈ മാസം ആറിനാണ് മൂത്രം കലർത്തിയ ശീതളപാനീയം കടലൂർ സ്വദേശിയായ വിദ്യാർത്ഥിക്ക് നല്‍കിയത്. അടുത്ത ദിവസം ക്ലാസ്സില്‍ വച്ച്‌ കളിയാക്കിയപ്പോഴാണ് വിദ്യാർത്ഥി ഇക്കാര്യം അറിയുന്നത്. വിദ്യാർത്ഥി ആദ്യം നല്‍കിയ പരാതി പിൻവലിച്ചെങ്കിലും സർവ്വകലാശാല സമിതി അന്വേഷണവുമായി മുന്നോട്ട് പോവുകയായിരുന്നു..


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !