മുംബൈ: പോക്സോ കേസില്‍ വ്യത്യസ്ത നിരീക്ഷണവുമായി ബോംബെ ഹൈക്കോടതി. പ്രതിയും അതിജീവിതയും തമ്മില്‍ പ്രണയ ബന്ധത്തിലായിരുന്നതിനാല്‍ ലൈംഗികാതിക്രമമായി കേസിനെ കാണാനാകില്ലെന്നാണ് കോടതി നിരീക്ഷിച്ചത്.
സുഹൃത്തില്‍ നിന്ന് പുസ്തകം വാങ്ങാനെന്ന് പറഞ്ഞ് പുറത്ത് പോയ 13 കാരിയെ കാണാതായി. ഒരാഴ്ചയ്ക്ക് ശേഷമാണ് അയല്‍വാസിയായ 26കാരനുമായി കുട്ടി ബെംഗളൂരുവിലേക്ക് പോയെന്ന വിവരം കുടുംബത്തിന് ലഭിക്കുന്നത്.
പൊലീസ് ഇരുവരെയും കണ്ടെത്തി. എന്നാല്‍ ഇരുവരും തമ്മില്‍ പ്രണയമാണെന്നും വിവാഹം കഴിക്കാമെന്ന് ഉറപ്പ് പറഞ്ഞതിനാലാണ് ഒപ്പം പോയതെന്നും പെണ്‍കുട്ടി മൊഴി നല്കി.
പണവും ആഭരണങ്ങളും എടുത്താണ് നാട് വിട്ടതും. എന്നാല്‍ പോക്സോ കേസില്‍ യുവാവ് അറസ്റ്റിലായി. ബോംബെ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ചാണ് പ്രതിക്ക് മൂന്ന് വര്‍ഷത്തിന് ശേഷം ജാമ്യം നല്‍കിയത്. വിചാരണ നീണ്ട് പോവുന്നതാണ് ജാമ്യം നല്കാൻ കോടതി പ്രധാന കാരണമായി പറയുന്നത്.
ഒപ്പം ഇരുവരും തമ്മിലുണ്ടായിരുന്നത് ഉഭയസമ്മതത്തോടെയുള്ള ബന്ധമാണെന്നും ജസ്റ്റിസ് ഊര്‍മിള ജോഷി ഫാല്‍കെ എടുത്തു പറഞ്ഞു. ലൈംഗികാതിക്രമമാണ് ആരോപിക്കപ്പെടുന്ന സംഭവം ഇളം പ്രായക്കാരായ രണ്ട് പേര് തമ്മിലുള്ള ആകര്‍ഷണം കൊണ്ട് സംഭവിച്ചതാണ്. കാമം കൊണ്ട് ചെയ്യുന്ന ലൈംഗികാതിക്രമമായി അതിനെ കാണാനാകില്ലെന്നും കോടതി ജാമ്യം നല്‍കികൊണ്ടുള്ള വിധിയില്‍ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.