അഹമ്മദാബാദ്: ഗുജറാത്തില്‍ ഡെങ്കിപ്പനി ബാധിച്ച് ചികിത്സ തേടിയെത്തിയ 19 കാരി ദളിത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തതിന് ആശുപത്രി തൂപ്പുകാരന് ഏഴ് വര്‍ഷം ശിക്ഷ വിധിച്ച് ഗാന്ധിനഗര്‍ ജില്ലാ കോടതി.
2000 രൂപയും പിഴയും 20000 രൂപ ഇരയ്ക്ക് നഷ്ടപരിഹാരം നല്‍കാനും കോടതി ഉത്തരവിലുണ്ട്. അപ്പോളോ ആശുപത്രിയിലെ തൂപ്പുകാരനാണ് കേസിലെ പ്രതി. 2016 സെപ്തംബറിലാണ് കേസിനാസ്പദമായ സംഭവം. ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലായിരുന്നു പെണ്‍കുട്ടി മൂന്ന് തവണയാണ് പീഡനത്തിനിരയായത്.കേസില്‍ ബലാത്സംഗക്കുറ്റം ചുമത്തപ്പെട്ട ഒരു പാകിസ്ഥാന് ഡോക്ടര്‍ വിചാരണയ്ക്കിടെ ജാമ്യത്തിലിറങ്ങിയ ശേഷം ഒളിവില്‍ പോയി. തൂപ്പുകാരനായ ചന്ദ്രകാന്ത് വങ്കര്‍ രണ്ടുതവണയും പാകിസ്ഥാനിലെ ഉമര്‍കോട്ടില്‍ നിന്നുള്ള ഡോക്ടര്‍ രമേഷ് ചൗഹാന് ഒരു തവണയും രോഗിയായ 19കാരിയെ ബലാത്സംഗം ചെയ്തു.
ഇരുവര്‍ക്കുമെതിരെ പെണ്‍കുട്ടി പരാതി നല്‍കിയതിനെത്തുടര്‍ന്ന് അദാലജ് പൊലീസ് കേസെടുക്കുകയായിരുന്നു. റെസിഡന്‍ഷ്യല്‍ പെര്‍മിറ്റ് ഉണ്ടായിരുന്നെങ്കിലും ഗാന്ധിനഗര്‍ ജില്ലയിലെ ആശുപത്രിയില്‍ നിയമപ്രകാരം അല്ലാതെയായിരുന്നു ഡോക്ടര്‍ ജോലി ചെയ്തിരുന്നത്.
ജാമ്യം ലഭിച്ചതിന് ശേഷം കാണാതാവുകയും വിചാരണയ്ക്ക് ഹാജരാകാതിരിക്കുകയും ചെയ്തതിനാല്‍ കോടതി ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരിക്കുകയാണ്. 23 സാക്ഷികളെ കേസില്‍ വിസ്തരിച്ചു. 35 ഓളം രേഖകള്‍ കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ ഹാജരാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.