കോഴിക്കോട്: പാര്‍ട്ടി പ്രവര്‍ത്തകര്‍ ജനങ്ങളോട് വിനീതരായി പെരുമാറണം, അധികാര ഗര്‍വ് കാണിക്കരുതെന്ന് സിപിഎം മുതിര്‍ന്ന നേതാവ് പി.ജയരാജൻ. മാധ്യമപ്രവര്ത്തകൻ ജിബിൻ പി. മൂഴിക്കല്‍ അനുസ്മരണ ചടങ്ങിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെയും ജയരാജൻ ആഞ്ഞടിച്ചു."ഗവര്‍ണര്‍ പദവി കൊളോണിയല്‍ അവശേഷിപ്പോ' എന്ന വിഷത്തില്‍ സംവാദനം ഉദ്ഘാടനം ചെയ്യുന്നതിനിടെയായിരുന്നു സിപിഎം നേതാവിന്റെ പരാമര്‍ശം. കേരളത്തില്‍ അപൂര്‍വമായി എത്തുന്ന ഗവര്‍ണര്‍ മുഖ്യമന്ത്രിയെ അസഭ്യം പറയുന്നത് പതിവാക്കിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വോട്ടിനേക്കാള്‍ നിലപാടിനാണ് പാര്‍ട്ടി പ്രാധാന്യം നല്‍കേണ്ടത്. രാജ്യത്തിന്റെ മതേതരത്വം സംരക്ഷിക്കുന്ന നിലപാടാണ് സിപിഎമ്മിനെന്നും ജയരാജൻ പറഞ്ഞു. തെറ്റ് പറ്റിയിട്ടുണ്ടെങ്കില്‍ പാര്‍ട്ടി തിരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചാൻസിലര്‍ കൂടിയായ ഗവര്‍ണര്‍ ഉന്നതവിദ്യാഭ്യാസ മേഖലയെ തകര്‍ക്കാനാണ് ശ്രമിക്കുന്നത്. സര്‍വകലാശാലകളെ കാവിവത്ക്കരിക്കാനാണ് ഗവര്‍ണറിന്റെ നീക്കമെന്നും ജയരാജൻ വിമര്‍ശിച്ചു.
ബില്ലുകളില്‍ ഒപ്പിടാൻ വൈകിപ്പിക്കുന്നതിലൂടെ ഭരണഘടനയെയും സുപ്രീംകോടതിയെയും ഗവര്‍ണര്‍ പരിഹസിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മുൻപും കേരളത്തില്‍ ഗവര്‍ണര്‍മാരുണ്ടായിരുന്നു, അവരൊന്നും ഇത്തരത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഏജന്റായി പ്രവര്‍ത്തിച്ചിട്ടില്ലെന്നും പി. ജയരാജൻ വിമര്‍ശിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.