തിരുവനന്തപുരം: കാട്ടാക്കടയില്‍ സ്കൂള്‍ വിദ്യാർഥിയോട് ലൈംഗിക അതിക്രമം കാട്ടിയ പാസ്റ്റർ പിടിയില്‍. വട്ടിയൂർക്കാവ് കുലശേഖരം ലക്ഷംവീട് കോളനിയില്‍ നിന്നും പൂവച്ചല്‍ മുളമൂട് കുറകോണം വലിയവിളയില്‍ വാടകയ്ക്ക് താമസിക്കുന്ന രവീന്ദ്രനാഥ്(59) ആണ് പിടിയിലായത്.
ടാബ് നോക്കുന്നതിനിടെ ഒരു ഫോള്‍ഡർ തുറക്കാൻ ആവശ്യപ്പെട്ടു. അതില്‍ അശ്ളീല ചിത്രമാണ് ഉണ്ടായിരുന്നത്. ഇത് കണ്ട് കുട്ടി മാറാൻ ശ്രമിക്കുന്നതിനിടെ കുട്ടിയെ ഉപദ്രവിക്കുകയായിരുന്നു.
കുട്ടിക്ക് ഭക്ഷണവും പണവും വാഗ്ദാനം ചെയ്തെങ്കിലും കുട്ടി ഓടിപ്പോയി ബന്ധുക്കളെ വിവരം അറിയിക്കുക ആയിരുന്നു. പോക്സോ ചുമത്തി പ്രതിയെ കാട്ടാക്കട കോടതിയില്‍ ഹാജരാക്കി. രക്ഷിതാക്കള്‍ അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ 1098 ചൈയില്‍ഡ് ഹെല്‍പ്പ് ലൈൻ കേസ് എടുത്തിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.