'പദ്മശ്രീക്ക് ആരാണ് നോമിനേറ്റ് ചെയ്തതെന്ന് അറിയില്ല; അറിയുന്നത് സമ്മതം ചോദിക്കാൻ വിളിച്ചപ്പോള്‍'; ഗൗരീലക്ഷ്മി ബായി

തിരുവനന്തപുരം: പദ്മശ്രീ പുരസ്‌കാരത്തിനായി ആരാണ് നോമിനേറ്റ് ചെയ്തതെന്ന് അറിയില്ലെന്ന് തിരുവിതാംകൂർ രാജകുടുംബാംഗം അശ്വതി തിരുനാള്‍ ഗൗരീലക്ഷ്മി ബായി.

പത്മിശ്രീക്കായി പരിഗണിക്കുന്നതിനെ കുറിച്ച്‌ അറിയില്ലായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് സമ്മതം ചോദിക്കാൻ വിളിച്ചപ്പോഴാണ് അറിയുന്നത്. അല്ലാതെ യാതൊരു സൂചനയും ഉണ്ടായിരുന്നില്ലെന്ന് ഗൗരീലക്ഷ്മി ബായി മാധ്യമങ്ങളോട് പറഞ്ഞു.

'വിളിച്ചപ്പോള്‍ എന്നെപ്പറ്റി തന്നെയാണോ നിങ്ങള്‍ പറയുന്നതെന്ന് എടുത്ത് ചോദിച്ചു. മാധ്യമങ്ങളിലൂടെ എല്ലാവരോടുമുള്ള നന്ദി അറിയിക്കുന്നു. എല്ലാം പത്മനാഭസ്വാമിയുടെ കൃപ'- ഗൗരീലക്ഷ്മി ബായി പറഞ്ഞു. ആദ്യമായാണ് തിരുവിതാംകൂർ രാജകുടുംബത്തിലെ അംഗത്തിന് പദ്മശ്രീ ലഭിക്കുന്നത്. 

കാർത്തിക തിരുനാള്‍ ലക്ഷ്മിഭായിയുടെയും ലഫ്റ്റനന്റ് കേണല്‍ ഗോദവർമ്മ രാജയുടെയും പുത്രിയായി 1945ലായിരുന്നു ജനനം. വിമൻസ് കോളേജില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം നേടിയെങ്കിലും സാഹിത്യവും ജീവകാരുണ്യ പ്രവർത്തനങ്ങളും ജീവിതവ്രതമാക്കി. ചിത്തിര തിരുനാള്‍ ബാലരാമവർമ്മയുടെ അനന്തിരവളാണ്.


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !