തിരുവനന്തപുരം: ബാബറി മസ്ജിദ് തകർത്ത പ്രദേശത്തെ രാമക്ഷേത്ര ഉദ്ഘാടന ദിവസം ബാബരി മസ്ജിദിനെ അനുസ്മരിച്ച ഒറ്റയാള്‍ സലീമിനെതിരെ പൊലീസ് പ്രതിഷേധാർഹമാണെന്ന് വെല്‍ഫെയർ പാർട്ടി ജില്ല ജനറല്‍ സെക്രട്ടറി മെഹബൂബ് ഖാൻ പൂവാർ പറഞ്ഞു
ഇടതുപക്ഷ പ്രവർത്തകരും നേതാക്കളും സിനിമ പ്രവർത്തകരും ഉള്‍പ്പടെ നിരവധി പേർ സോഷ്യല്‍ മീഡിയകളിലടക്കം ബാബരി മസ്ജിദിനെ അനുസ്മരിച്ചിരുന്നു.എന്നിട്ടും അതേ നിലപാടുകള്‍ പരസ്യമായി പറഞ്ഞതിന്റെ പേരില്‍ ഒറ്റയാള്‍ സലീമിനെതിരെ പൊലീസ് സ്വമേധയാ കേസെടുത്തത് സർക്കാറിന്റെ ഇരട്ടത്താപ്പാണെന്നും ജനാധിപത്യപരമായി പ്രതിഷേധിക്കാനും അഭിപ്രായങ്ങള്‍ രേഖപ്പെടുത്താനുമുള്ള പൗരന്റെ അവകാശങ്ങളോടൊപ്പം എല്ലാ കാലത്തും വെല്‍ഫെയർ പാർട്ടി കൂടെയുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.
ഒറ്റയാള്‍ സലീമിനെതിരെ അന്യായമായി എടുത്ത കേസ് പിൻവലിക്കണമെന്നും ജനാധിപത്യ രീതിയില്‍ പ്രതിഷേധിച്ചതിനെതിരെ അന്യായമായി കേസ് എടുത്ത പൊലീസുകാർക്കെതിരെ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.