തിരുവനന്തപുരത്തിന്റെ പ്രൗഢി മായാതെ നില്‍ക്കുന്നത് ഈ രാജവംശത്തിന്റെ ഔദാര്യം കൊണ്ടു മാത്രമാണ് : വിമര്‍ശിക്കുന്നവര്‍ക്ക് മറുപടിയുമായി സന്തോഷ് പണ്ഡിറ്റ്,,

 തിരുവനന്തപുരം : പത്മശ്രീ പുരസ്കാരം ലഭിച്ച അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മിഭായിയ്‌ക്ക് ആശംസകള്‍ അറിയിച്ച്‌ നടൻ സന്തോഷ് പണ്ഡിറ്റ് .

ഗൗരി ലക്ഷ്മിഭായി എഴുത്തുകാരി മാത്രമല്ല, പൊതു സമൂഹത്തില്‍ അറിയപ്പെടുന്ന സാമൂഹിക സാംസ്കാരിക പ്രവർത്തക കൂടിയാണെന്നും സന്തോഷ് പണ്ഡിറ്റ് ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു . 

തിരുവനന്തപുരത്തിന്റെ പ്രൗഢി ഇപ്പോഴും മായാതെ നിലനില്‍ക്കുന്നെങ്കില്‍ അത് ആ രാജാവംശത്തിന്റെ ഔദാര്യം ഒന്നുകൊണ്ടു മാത്രം ആണെന്നും കുറിപ്പില്‍ വ്യക്തമാക്കുന്നു.

അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മിഭായിയ്‌ക്ക് പത്മശ്രീ നല്‍കി ആദരിച്ചതിനെതിരെ ഇടത് ബുദ്ധിജീവികള്‍ വിമർശനം ഉയർത്തിയിരുന്നു . ഈ സാഹചര്യത്തിലാണ് സന്തോഷ് പണ്ഡിറ്റിന്റെ കുറിപ്പ്.

.ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ….

തിരുവിതാംകൂർ ഇളയ റാണി, ഹെർ ഹൈനസ് അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മിഭായി തമ്പുരാട്ടിക്ക് പത്മശ്രീ പുരസ്കാരം ലഭിച്ചതില്‍ അതിയായി സന്തോഷിക്കുന്നു . സാഹത്യ ലോകത്തെ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് അവർക്ക് പത്മശ്രീ നല്‍കിയിട്ടുള്ളത്.

ദ ഡോണ്‍ ,

ശ്രീ പത്മനാഭസ്വാമി ടെമ്പിള്‍

തുളസി ഗാർലൻഡ്

ദ് മൈറ്റി ഇന്ത്യൻ എക്സ്പീരിയൻസ് എന്നിവ പ്രധാന കൃതികള്‍ മാത്രം. മറ്റുള്ള കൃതികളില്‍ പ്രധാനപ്പെട്ടവ.. "Kerala Temple Architecure" (1997), "ബുദ്ധ ദർശനം" (2007), "Glimpses of Kerala Culture" (2011), "രുദ്രാക്ഷ മാല" (2014) എന്നിവ വളരെ ശ്രദ്ധിക്കപെട്ടു..

150 ഓളം കവിതകളും നിരവധി ലേഖനങ്ങളും അശ്വതി തിരുനാള്‍ തമ്പുരാട്ടിയുടെ സംഭാവനകളായിട്ടുണ്ട്. പി.പി. രാമവർമ്മരാജയുടെ ശ്രീ ശബരിമല അയ്യപ്പചരിതം എന്ന കൃതി ഇംഗ്ലീഷിലേയ്‌ക്ക് വിവർത്തനം ചെയ്തിട്ടുമുണ്ട്.

അവരുടെ ഇംഗ്ലീഷ് ഗ്രന്ഥങ്ങള്‍ ലോക പുസ്തക വിപണിയില്‍ കിട്ടും,തമ്പുരാട്ടി എഴുത്തുകാരി മാത്രമല്ല, പൊതു സമൂഹത്തില്‍ അറിയപ്പെടുന്ന സാമൂഹിക സാംസ്കാരിക പ്രവർത്തക കൂടിയാണ്..

'പോയട്രി ക്വാർട്ടർലി' എന്ന ആനുകാലികത്തില്‍ ഇവർ കവിതകള്‍ പ്രസിദ്ധീകരിക്കാറുണ്ട്. മാക്മില്ലൻ കമ്പിനിയാണു് 'ദ് ഡോണ്‍' എന്ന കൃതി പ്രസിദ്ധീകരിച്ചത്. തിരുവനന്തപുരത്തെ ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തെക്കുറിച്ചുള്ള സമഗ്രപഠനമാണ് ശ്രീ പത്മനാഭസ്വാമി ടെമ്പിള്‍ എന്ന കൃതി. ക്ഷേത്രസംബന്ധമായ ഐതിഹ്യങ്ങള്‍, ഭൂമിശാസ്ത്രപരമായ വിവരങ്ങള്‍, അനുഷ്ഠാനങ്ങള്‍, ദേവതാസങ്കല്പങ്ങള്‍ എന്നിവയെല്ലാം ഇതില്‍ സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട്.

ശ്രീ പത്മനാഭസ്വാമിക്ഷേത്രം എന്ന പേരില്‍ ഈ കൃതിയുടെ മലയാള പരിഭാഷ കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് 1998ല്‍ പ്രസിദ്ധീകരിച്ചു. (വിവർത്തകർ: കെ. ശങ്കരൻ നമ്പൂതിരി, കെ. ജയകുമാർ). കന്യാകുമാരി മുതല്‍ അരൂർ വരെയുള്ള മുപ്പത്തിമൂന്നു പ്രമുഖക്ഷേത്രങ്ങളെക്കുറിച്ചുള്ള വിവരണമാണ് ഭാരതീയ വിദ്യാഭവൻ പ്രസിദ്ധീകരിച്ചതുളസി 'ഗാർലൻഡ്'. പുരാണ കഥകളുടേയും ചരിത്ര ഗവേഷണത്തിന്റേയും വാസ്തുവിദ്യയുടേയും സമഞ്ജസമായ മേളനം ഈ കൃതിയില്‍ കാണാം.

ദൈവിക ചൈതന്യത്തിന്റേയും ക്ഷേത്രത്തില്‍ കുടികൊള്ളുന്ന ശക്തിയുടേയും മഹത്ത്വം ഇതില്‍ വെളിവാകുന്നുണ്ട്.ഭാരതീയ സംസ്കാരത്തിന്റെ അന്തഃസത്ത പൂർണമായും പ്രകടമാക്കുന്ന കൃതിയാണു് 'ദ് മൈറ്റി ഇൻഡ്യൻ എക്സ്പീരിയൻസ്'. ഭാരതീയ വിദ്യാഭവനാണ് ഇതിന്റെ പ്രസാധകർ. അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മിഭായി തമ്പുരാട്ടിക്ക് അഭിനന്ദനങ്ങള്‍, ആശംസകള്‍.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

യുവാക്കള്‍ക്കായി ഒരുലക്ഷം കോടി രൂപയുടെ പദ്ധതി.. വമ്പൻ പ്രഖ്യാപനങ്ങളുമായി മോദി..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !