മൂന്നരക്കോടി വെട്ടിച്ചെന്ന്‌; സിഡ്‌കോയ്‌ക്ക് ലോകായുക്‌ത നോട്ടീസ്‌,,

 തിരുവനന്തപുരം: അമോണിയം ഫോസ്‌ഫേറ്റ്‌ ഇറക്കുമതിയുമായി ബന്ധപ്പെട്ട്‌ സിഡ്‌കോ കൈക്കലാക്കിയ മൂന്നരക്കോടി രൂപ തിരികെ കിട്ടണമെന്ന ആവശ്യവുമായി വിദേശ കമ്പിനി ലോകായുക്‌തയെ സമീപിച്ചു.

ഇറക്കുമതി കരാര്‍ പ്രകാരം നല്‍കിയ ബാങ്ക്‌ ഗ്യാരണ്ടിയാണ്‌ ഒമ്ബത്‌ വര്‍ഷമായി തിരികെ നല്‍കാത്തത്‌. ഹര്‍ജിയില്‍ വ്യവസായ വകുപ്പിനും സിഡ്‌കോയ്‌ക്കും ലോകായുക്‌ത നോട്ടീസ്‌ അയച്ചു. 

സജി ബഷീര്‍ സിഡ്‌കോ എം.ഡിയായിരുന്നപ്പോള്‍ ഉത്തര്‍പ്രദേശ്‌ കോ-ഓപ്പറേറ്റീവ്‌ ഫെഡറേഷനുമായി അമോണിയം ഫോസ്‌ഫേറ്റ്‌ ഇറക്കുമതിക്കായി ഉണ്ടാക്കിയ കരാറില്‍ നിന്നാണ്‌ തട്ടിപ്പിന്റെ തുടക്കം. സിഡ്‌കോയ്‌ക്ക്‌ മുന്‍പരിചയമോ അതിനുള്ള ഭൗതികസാഹചര്യങ്ങളോ ഇല്ലാതിരിക്കെയാണ്‌ കോടികളുടെ കരാര്‍ ഉണ്ടാക്കിയത്‌. 

അമോണിയം ഫോസ്‌ഫേറ്റ്‌ ഇറക്കുമതിക്കായി സിഡ്‌ക്കോ ഉപകരാര്‍ വിളിച്ചു. കുവൈത്തിലുള്ള എല്‍ ജോണ്‍ യുണൈറ്റഡ്‌ കമ്പിനിയാണ്‌ ആഗോള കരാറില്‍ യോഗ്യത നേടിയത്‌. കരാര്‍ നേടിയ ശേഷം വന്‍ ചതിക്കുഴിയില്‍ കൊണ്ടിട്ടെന്നാണ്‌ കമ്പിനി ലോകായുക്‌തയില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്‌. 

കരാര്‍ ലംഘിച്ചതിനാല്‍ ബാങ്ക്‌ ഗ്യാരന്റി തുക ഉത്തര്‍പ്രദേശ്‌ കമ്ബനി സ്വന്തമാക്കിയെന്ന മറുപടിയാണ്‌ കുവൈത്ത്‌ കമ്പിനിക്ക്‌ ഒടുവില്‍ ലഭിച്ചത്‌. വിദേശകമ്പിനി കൈമാറിയ പണം സിഡ്‌കോ അക്കൗണ്ടിലേക്ക്‌ വന്നിട്ടില്ലെന്ന്‌ വ്യവസായ വകുപ്പ്‌ അധികൃതരും പറയുന്നു. കേന്ദ്ര-സംസ്‌ഥാന സര്‍ക്കാരുകള്‍ക്ക്‌ വിദേശ കമ്പിനി പരാതി നല്‍കിയിട്ടും തൃപ്‌തികരമായ മറുപടി കിട്ടിയില്ല. തുടര്‍ന്നാണ്‌ ലോകായുക്‌തയെ സമീപിച്ചത്‌.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

വാട്സാപ്പിൽ ഫയൽ തുറന്നു ബിസിനസുകാരന് വൻ നഷ്ടം | സൈബർ തട്ടിപ്പിന്റെ പുതിയ മുഖം | WhatsApp

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !