തിരുവനന്തപുരം: ബഹിരാകാശത്തെ എക്സ്റേ തരംഗങ്ങളെ പറ്റി പഠിക്കാനുള്ള 'എക്സ്പോസാറ്റ് '. ഉപഗ്രഹം പുതുവര്‍ഷ ദിനത്തില്‍ വിജയകരമായി വിക്ഷേപിച്ച ഐഎസ്ആര്‍ഒയെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.
രാജ്യത്തിന്റെ അഭിമാന വിക്ഷേപണവാഹനമായ പിഎസ്എല്‍വിയുടെ അറുപതാമത് വിക്ഷേപണമാണ് വിജയകരമായി നടന്നത്.ബഹിരാകാശ പര്യവേഷണ രംഗത്ത് രാജ്യത്തിന്റെ യശസ്സുയര്‍ത്തുന്ന സുപ്രധാന ചുവടുവെപ്പാണിത്. 'എക്സ്പോസാറ്റ്' ഉപഗ്രഹ വിക്ഷേപണം വിജയകരമായി പൂര്‍ത്തിയാക്കിയ ഐഎസ്ആര്‍ഒയ്ക്ക് ബഹിരാകാശ ഗവേഷണ രംഗത്ത് കൂടുതല്‍ നേട്ടങ്ങള്‍ കൈവരിക്കാനാകട്ടേയെന്ന് ആശംസിക്കുന്നു.
തിരുവനന്തപുരം പൂജപ്പുര എല്‍.ബി.എസ്. വനിതാ എൻജീനിയറിങ് കോളേജിലെ വിദ്യാര്‍ത്ഥിനികള്‍ നിര്‍മിച്ച 'വിസാറ്റ്' ഉള്‍പ്പെടെ പത്ത് ചെറു ഉപഗ്രഹങ്ങളും വിക്ഷേപിച്ചിട്ടുണ്ട്. കേരളീയര്‍ക്ക് ഏറെ അഭിമാനകരമായ നേട്ടമാണിത്. ശാസ്ത്ര, സാങ്കേതിക വിദ്യാ ഗവേഷണ രംഗത്ത് കേരളം കൈവരിച്ച പുരോഗതിയുടെ ദൃഷ്ടാന്തം കൂടിയാണ് ഈ സന്തോഷ വാര്‍ത്ത.
ഒരു വിജ്ഞാന സമൂഹമായി കേരളത്തെ മാറ്റിത്തീര്‍ക്കാനുള്ള എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഉദ്യമങ്ങള്‍ക്ക് ഈ നേട്ടം വലിയ ഊര്‍ജ്ജം പകരും. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്ക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.