ക്ഷേമ പെന്‍ഷന്‍ കുടിശ്ശികയുള്ളത് നാല് മാസം, കരാറുകാര്‍ക്കുള്ളതും നല്‍കിയിട്ടില്ല; സംസ്ഥാന ബജറ്റ് ഫെബ്രുവരി രണ്ടിന്‌,

തിരുവനന്തപുരം : സംസ്ഥാന ബജറ്റ് ഫെബ്രുവരി രണ്ടിന് നിയമസഭയില്‍ അവതരിപ്പിക്കും. സംസ്ഥാനത്തിന്റെ വാര്‍ഷികപദ്ധതിക്ക് ഇനിയും രൂപംനല്‍കിയിട്ടില്ല.വരുന്ന ആഴ്ച അക്കാര്യത്തില്‍ ആസൂത്രണബോര്‍ഡ് തീരുമാനമെടുക്കും. പദ്ധതി അടങ്കല്‍ മുന്‍വര്‍ഷത്തെക്കാള്‍ കൂട്ടാനാവാത്ത സാഹചര്യമാണ്. നടപ്പുവര്‍ഷത്തെ പദ്ധതിച്ചെലവുപോലും 50 ശതമാനം എത്തിയിട്ടേയുള്ളൂ.

നാലുമാസത്തെ ക്ഷേമപെന്‍ഷന്‍ കുടിശ്ശികയുണ്ട്. ഉദ്യോഗസ്ഥര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ക്ഷാമബത്തയിലും ശമ്ബളം പരിഷ്‌കരിച്ചവകയിലും വന്‍ കുടിശ്ശികയുണ്ട്. കരാറുകാര്‍ക്ക് ഉള്‍പ്പെടെ ഏറ്റവും കുറഞ്ഞത് 40,000 കോടി രൂപയെങ്കിലും നല്‍കാനുണ്ട്. ഇവയൊന്നും ഈ സാമ്ബത്തികവര്‍ഷം നല്‍കാനാവാത്ത സ്ഥിതിയാണ്.

ബജറ്റിന് മുന്നോടിയായി വിവിധ വിഭാഗങ്ങളുടെ പ്രതിനിധികളുമായി ചര്‍ച്ചകള്‍ തുടരുകയാണ്. ശനിയാഴ്ച സാമ്ബത്തികവിദഗ്ധരുമായി ചര്‍ച്ചനടന്നു. സാമ്ബത്തികപ്രതിസന്ധി നേരിടാന്‍ പുതിയ വരുമാനമര്‍ഗങ്ങള്‍ നിര്‍ദേശിക്കാന്‍ ധനമന്ത്രി അധ്യക്ഷനായി 14 പേര്‍ ഉള്‍പ്പെടുന്ന വിദഗ്ധസമിതി രൂപവത്കരിച്ചതായി ഉത്തരവ് പുറത്തിറക്കിയെങ്കിലും പിന്നീടത് ധനവകുപ്പിന്റെ വെബ്സൈറ്റില്‍നിന്ന് നീക്കി.

ബജറ്റിന് മുന്നോടിയായുള്ള ചര്‍ച്ചയ്‌ക്ക് വിദഗ്ധരെ ക്ഷണിക്കാനുള്ള നിര്‍ദേശം നല്‍കിയത് വിദഗ്ധസമിതി രൂപവത്കരിച്ചതാണെന്ന് തെറ്റിദ്ധരിച്ച്‌ ഉദ്യോഗസ്ഥര്‍ അബദ്ധത്തില്‍ ഉത്തരവിറക്കിയതാണ്. എന്നാല്‍ സമിതിയംഗങ്ങളെ നിര്‍ദേശിച്ചതിലുള്ള അഭിപ്രായവ്യത്യാസമാണ് ഉത്തരവ് നീക്കാന്‍ കാരണമെന്ന് ആക്ഷേപമുണ്ട്. ഫെബ്രുവരി ഒന്നിനാണ് കേന്ദ്ര ബജറ്റ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !