തിരുവനന്തപുരം: ഗായിക കെ എസ് ചിത്രയ്ക്ക് പിന്തുണയുമായി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്. സനാതന ധര്‍മ്മത്തില്‍ വിശ്വസിച്ചു എന്നത് കൊണ്ട് മാത്രമാണ് കെ എസ് ചിത്ര ഇന്ന് ഭീകരമായ സൈബര്‍ ആക്രമണം നേരിടേണ്ടി വന്നത്.അല്ലെങ്കില്‍ മലയാളത്തിന്റെ വാനമ്പാടിയെ ഈ ഇടത്- ജിഹാദി എക്കോ സിസ്റ്റം ആക്രമിക്കാന്‍ കാരണമെന്താണ്?. കെ സുരേന്ദ്രന് ഫെയ്സ്ബുക്ക് പോസ്റ്റില്‍ ചോദിച്ചു. വിശ്വാസികളായ ആളുകളോട് അയോധ്യയിലെ പ്രാണപ്രതിഷ്ഠാ ദിനത്തില്‍ ഒരു വിളക്ക് വയ്ക്കാന്‍ അവര്‍ അഭ്യര്‍ത്ഥിച്ചതിലെ തെറ്റ് എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ല.
ഇങ്ങ് പിണറായി ഭരണത്തില്‍ നമ്മുടെ കേരളത്തില്‍ മാത്രമാണ് വിശ്വാസികള്‍ക്ക് നേരെ നീചമായ സൈബര്‍ ആക്രമണം നടക്കുന്നത്. എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നു എന്ന് വീമ്പിളക്കുന്ന കോണ്‍ഗ്രസ്സ് ഇതുവരെ വാ തുറന്നിട്ടില്ല.
സാമൂഹ്യമാധ്യമങ്ങളില്‍ പിണറായിക്കെതിരെ ആരെങ്കിലും സംസാരിച്ചാല്‍ അവരെ പിടിച്ചകത്തിടുന്ന പൊലീസ് എവിടെയാണിപ്പോള്‍? ഈ സൈബര്‍ ആക്രമണം നടത്തുന്ന ആളുകള്‍ക്കെതിരെ കേരള പൊലീസ് ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കണം. കെ എസ് ചിത്രയ്ക്ക് എല്ലാ വിധ പിന്തുണയും അറിയിക്കുന്നുവെന്നും കെ സുരേന്ദ്രന് വ്യക്തമാക്കി.
കെ സുരേന്ദ്രന്റെ കുറിപ്പിന്റെ പൂര്‍ണരൂപം:
സനാതന ധര്‍മ്മത്തില്‍ വിശ്വസിച്ചു എന്നത് കൊണ്ട് മാത്രമാണ് കെ എസ് ചിത്ര ഇന്ന് ഭീകരമായ സൈബര്‍ ആക്രമണം നേരിടേണ്ടി വന്നത്. മലയാളത്തിന്റെ വാനമ്പാടിയെ അല്ലെങ്കില്‍ ഈ ഇടത്- ജിഹാദി എക്കോ സിസ്റ്റം ആക്രമിക്കാന്‍ പിന്നെ കാരണമെന്താണ്?
വിശ്വാസികളായ ആളുകളോട് അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠാ ദിനത്തില്‍ ഒരു വിളക്ക് വയ്ക്കാന്‍ അവര്‍ അഭ്യര്‍ത്ഥിച്ചതിലെ തെറ്റ് എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ല.
കശ്മീര്‍ മുതല്‍ കന്യാകുമാരി വരെയും, വടക്ക് കിഴക്ക് മുതല്‍ പടിഞ്ഞാറു വരെയും നാനാ മതസ്ഥര്‍, പല ഭാഷകള്‍ സംസാരിക്കുന്നവര്‍, പല ഭക്ഷണ രീതി പിന്തുടരുന്നവര് ഈ ദിനങ്ങള്‍ ആഘോഷകരമാക്കുമ്പോള്‍ ഇങ്ങ് പിണറായി ഭരണത്തില്‍ നമ്മുടെ കേരളത്തില്‍ മാത്രമാണ് വിശ്വാസികള്‍ക്ക് നേരെ നീചമായ സൈബര്‍ ആക്രമണം നടക്കുന്നത്.
എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നു എന്ന് വീമ്പിളക്കുന്ന കോണ്‍ഗ്രസ്സ് ഇത് വരെ ഈ വിഷയത്തില്‍ വാ തുറന്നിട്ടില്ല. സാമൂഹ്യമാധ്യമങ്ങളില്‍ പിണറായിക്കെതിരെ ആരെങ്കിലും സംസാരിച്ചാല്‍ അവരെ പിടിച്ചകത്തിടുന്ന പൊലീസ് എവിടെയാണിപ്പോള്‍?
ഈ സൈബര്‍ ആക്രമണം നടത്തുന്ന ആളുകള്‍ക്കെതിരെ കേരള പൊലീസ് ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കണം. കെ എസ് ചിത്രയ്ക്ക് എല്ലാ വിധ പിന്തുണയും അറിയിക്കുന്നു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.