തിരുവനന്തപുരം: ദേശീയപാത ഉദ്ഘാടന ചടങ്ങില്‍ കൊമ്പുകോര്‍ത്ത് സംസ്ഥാന മന്ത്രി പി. എ. മുഹമ്മദ് റിയാസും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുളീധരനും.
കേന്ദ്ര ഫണ്ട് ഉപയോഗിച്ചാണ് കേരളത്തില്‍ പല വികസന പദ്ധതികളും നടപ്പാക്കുന്നതെന്നും മുരളീധരൻ അവകാശപ്പെട്ടു. കേന്ദ്ര പദ്ധതികള്‍ക്ക് പ്രചാരണം നല്കിയ റിയാസിന് നന്ദി അറിയിക്കുന്നെന്നും പറഞ്ഞാണ് കേന്ദ്രമന്ത്രി വി.മുരളീധരൻ വേദി ഒഴിഞ്ഞത്.
പിന്നാലെ എത്തിയ സംസ്ഥാന മന്ത്രി വിട്ടുകൊടുക്കാൻ തയാറായിരുന്നില്ല. കേന്ദ്ര മന്ത്രിയുടെ പരാമര്‍ശങ്ങളെ വിമര്‍ശിച്ചാണ് മന്ത്രി പി. എ. മുഹമ്മദ് റിയാസ് ആരംഭിച്ചത്. ഇത്തരം പരിപാടികള്‍ രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗിക്കുന്നത് ശരിയായ നടപടിയല്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കേന്ദ്ര ഫണ്ട് ജനങ്ങളുടെ നികുതി പണമാണ്, അത് ആരുടെയും ഔദാര്യമല്ലെന്നും മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടലുകളാണ് ചെറുതോണി മേല്‍പ്പാലം തുടങ്ങിയ വികസിത പ്രവര്‍ത്തനങ്ങള്‍ യാഥാര്ഥ്യമാക്കിയെതെന്നും സംസ്ഥാന മന്ത്രി തിരിച്ചടിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.