കെഫോണില്‍ അഴിമതിയുണ്ട്, മുഖ്യമന്ത്രി പറഞ്ഞത് പോലെ കോടതിയെ കുറിച്ച്‌ താൻ പറയില്ല: വിഡി സതീശൻ,,

തിരുവനന്തപുരം: കെ-ഫോണുമായി ബന്ധപ്പെട്ട് താൻ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി പബ്ലിസിറ്റി ഇന്ററെസ്റ്റ് ലിറ്റിഗേഷൻ അല്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. തെരുവില്‍ കിട്ടാത്ത നീതിക്ക് വേണ്ടിയാണ് ഹൈക്കോടതിയെ സമീപിച്ചത്. 2019 ല്‍ കൊണ്ടുവന്ന കെ-ഫോണ്‍ പദ്ധതിയില്‍ അഴിമതി ഉണ്ട്. എന്നാല്‍ മുഖ്യമന്ത്രി പറഞ്ഞത് പോലെ കോടതിയെ കുറിച്ച്‌ ഞാൻ പറയില്ല. സാമ്പത്തിക പ്രതിസന്ധി ഉള്ള സംസ്ഥാനത്ത് 1500 കോടി മുടക്കി ഒരു പദ്ധതി കൊണ്ടുവന്നിട്ട് അഞ്ച് ശതമാനം ആളുകള്‍ക്ക് പോലും ഗുണം കിട്ടിയില്ലെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച്‌ നടത്തിയ അഴിമതിയും ഗൂഢാലോചനയുമാണ് കെ-ഫോണും റോഡ് ക്യാമറ പദ്ധതിയുമെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. താൻ കൊടുത്ത കേസ് തള്ളിയിട്ടില്ല. കേന്ദ്രത്തിന്റെ നടപടികള്‍ മുഖ്യമന്ത്രി ഇന്നത്തെ യോഗത്തില്‍ ചൂണ്ടിക്കാട്ടി. 

അതില്‍ ചിലതിനോട് ഞങ്ങള്‍ക്കും യോജിപ്പുണ്ട്. എന്നാല്‍ എല്ലാത്തിനും കാരണം കേന്ദ്ര സര്‍ക്കാര്‍ ആണെന്ന സംസ്ഥാന സര്‍ക്കാരിന്റെ വാദത്തോട് യോജിപ്പില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാരിനെതിരെ സര്‍ക്കാരുമായി ഒരുമിച്ച്‌ സമരം ചെയ്യണോയെന്ന് മുന്നണിയില്‍ കൂടിയാലോചിച്ച്‌ തീരുമാനിക്കുമെന്നും വിഡി സതീശൻ പറഞ്ഞു.

ബിജെപി സമൂഹ മാധ്യമ പേജുകളില്‍ നടത്തുന്നത് നീചമായ പ്രചാരണമാണെന്ന് വിഡി സതീശൻ വിമര്‍ശിച്ചു. തനിക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ വന്ന വ്യാജ പോസ്റ്റുകളുമായി ബന്ധപ്പെട്ട് ഡിജിപിക്ക് പരാതി നല്‍കി. 

ഞങ്ങളാരും വിശ്വാസത്തെ വില്‍പനക്ക് വെച്ചിട്ടില്ല. മതത്തെയും രാഷ്ട്രീയത്തെയും കോണ്‍ഗ്രസ് കൂട്ടിയോജിപ്പിക്കില്ലെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !