തിരുവനന്തപുരം: ആനന്ദ് പട്‌വർധൻ സംവിധാനം ചെയ്ത 'രാം കെ നാം' ഡോക്യുമെന്ററി സംസ്ഥാനത്തുടനീളം പ്രദർശിപ്പിക്കുമെന്ന് പ്രഖ്യാപിച്ച് ഡി.വൈ.എഫ്.ഐ.
ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തില്‍ കേരളത്തിലാകെ ഡോക്യുമെന്ററി പ്രദർശിപ്പിക്കുമെന്നു നേതാക്കള്‍ വാർത്താസമ്മേളനത്തില്‍ അറിയിച്ചു.
സംസ്ഥാന സെക്രട്ടറി വി.കെ സനോജ്, പ്രസിഡന്റ് വി. വസീഫ് എന്നിവർ വാർത്താസമ്മേളനത്തില്‍ പങ്കെടുത്തു. കെ.ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടില്‍ രാം കെ നാം പ്രദർശിപ്പിക്കുമെന്ന് ഡി.വൈ.എഫ്.ഐ നേതാവ് ജെയ്ക് സി. തോമസും പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്നു വൈകീട്ട് പ്രദർശനം നടത്തുമെന്നാണ് ജെയ്ക് അറിയിച്ചത്. ഇതിനുവേണ്ട പശ്ചാത്തല സൗകര്യം ഒരുക്കും. സംസ്ഥാനത്ത് എവിടെയും പ്രദർശനം സംഘടിപ്പിക്കും. സ്ഥലവും സമയവും അറിയിച്ച സ്ഥിതിക്ക് തടയാൻ ചുണയുള്ള സംഘ്പ്രചാരകർക്കു സ്വാഗതമെന്നും ജെയ്ക് സമൂഹമാധ്യമത്തില്‍ വ്യക്തമാക്കി.
ബാബരി മസ്ജിദിന്റെ തകർച്ചയിലേക്കു നയിച്ച രാമക്ഷേത്ര പ്രക്ഷോഭം പ്രമേയമാക്കിയാണ് വിഖ്യാത ഡോക്യുമെന്ററി സംവിധായകനും ചലച്ചിത്രകരാനുമായ 'രാം കെ നാം' തയാറാക്കിയത്.
എല്‍.കെ അദ്വാനിയുടെ രഥയാത്ര ഉള്‍പ്പെടെയുള്ളവ സൃഷ്ടിച്ച വർഗീയ സംഘർഷങ്ങള്‍ ഡോക്യുമെന്ററിയില്‍ അടയാളപ്പെടുത്തുന്നുണ്ട്. ബാബറി ധ്വംസനവുമായി ബന്ധപ്പെട്ട് നിരവധി വെളിപ്പെടുത്തലുകളും ചിത്രത്തിലുണ്ട്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.